പേജുകള്‍‌

2013, ഡിസംബർ 2, തിങ്കളാഴ്‌ച

ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യു.ഡി.എഫിന് ജയം


ചാവക്കാട്:  ബ്ളോക്ക് പഞ്ചായത്തില്‍ ഒഴിവു വന്ന സ്ഥിരം സമിതികളിലേക്ക് തിരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യു.ഡി.എഫിന് ജയം. മുസ്ലിം ലീഗിലെ പി എം മുജീബ് യോഗത്തിനെത്തിയില്ല. കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളിലെ ആറ് അംഗങ്ങളും മുസ്ലിം ലീഗിലെ മറ്റ് മൂന്ന് അംഗങ്ങളും ഒരുമിച്ചുനിന്നു. യു.ഡി.എഫിന് ഒന്‍പത് വോട്ടും സി.പി.എമ്മിന് മൂന്ന് വോട്ടും ലഭിച്ചു.


സി.പി.എമ്മിന് ഐ ഗ്രൂപ്പിലെ രണ്ട് അംഗങ്ങളും ലീഗിലെ ചിലരും വോട്ട് ചെയ്യുമെന്ന വിശ്വാസത്തിലാണ് മൂന്ന് അംഗങ്ങളുളള സി.പി.എം മത്സരിച്ചത്. എന്നാല്‍ സി.പി.എമ്മിനെ സഹായിക്കും വിധം വിട്ട് നില്‍ക്കാന്‍ കഴിയില്ലെന്ന് ലീഗിലെ ചില മെംബര്‍മാര്‍ ഉറച്ചതീരുമാനം എടുത്തതോടെ രഹസ്യനീക്കം പൊളിയുകയായിരുന്നു. ലീഗ് വിട്ടുനില്‍ക്കില്ലെന്ന തീരുമാനം വന്നതോടെ ഐ ഗ്രൂപ്പിലെ രണ്ട് അംഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്തു. 

ക്ഷേമകാര്യ സ്ഥിരം സമിതി, ധനകാര്യ സ്ഥിരം സമിതി എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ക്ഷേമകാര്യ കമ്മിറ്റിയിലേക്ക് കോണ്‍ഗ്രസിലെ എം ടി കുരിയാക്കോസിനെ തിരഞ്ഞെടുത്തു. സി.പി.എമ്മിലെ ഷൈനി ഷാജി ധനകാര്യസ്ഥിരം സമിതിയില്‍ അംഗവും ആകും. ടൌണ്‍ പ്ളാനര്‍ പി വി മേരി റിട്ടേണിങ്ങ് ഓഫിസറായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.