പേജുകള്‍‌

2013, ഡിസംബർ 31, ചൊവ്വാഴ്ച

പള്ളി ആക്രമിച്ച് വിശ്വാസികളെ അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നാലു പ്രതികളെകൂടി പോലീസ് അറസ്റുചെയ്തു

പുത്തന്‍പീടിക: പുത്തന്‍പീടിക സെന്റ് ആന്റണീസ് പള്ളി ആക്രമിച്ച് വിശ്വാസികളെ അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നാലു പ്രതികളെകൂടി പോലീസ് അറസ്റുചെയ്തു. ഒരാള്‍ ഒളിവിലാണ്. ചാഴൂര്‍ തെക്കെ ആല്‍സെന്ററിടുത്ത് മഞ്ചാടിയറ നൈജു (24), പുള്ള് വടക്കേപുള്ള് പാണപറമ്പില്‍ പ്രനീഷ് (24), ചാഴൂര്‍ വടക്കേ ആല്‍സെന്ററിനടുത്ത് പെണ്ണാട്ട് വീട്ടില്‍ ജിബിന്‍ (23), ചാഴൂര്‍ എസ്എന്‍ റോഡില്‍ കുരുതുകുളങ്ങര ബൈജു (20) എന്നിവരെ അന്തിക്കാട് എസ്ഐ വി.സി. ഉണ്ണികൃഷ്ണും സംഘവും അറസ്റു ചെയ്തത്. 

കഴിഞ്ഞദിവസം അറസ്റു ചെയ്ത നാലുപേരെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി. ഈ കേസില്‍ ഒരു പ്രതിയെകൂടി പിടികൂടാനുണ്െടന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 28-് രാത്രി പുത്തന്‍പീടിക സെ ന്റ് ആന്റണീസ് പള്ളിക്കു നേരേ ആക്രമണം നടത്തിയതിത്തുെടര്‍ന്ന്ലു നാലു പ്രതികളെ അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു. പള്ളിക്കുനേരേെയുണ്ടായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം ഉണ്ടായതിത്തുെടര്‍ന്ന് അ്വഷണം ഊര്‍ജിതമാക്കി പ്രതികളെ പിടികൂടുകയായിരുന്നു. 

അതേസമയം പഴുവില്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിക്കുനേരെ കഴിഞ്ഞ ക്രിസ്മസ് ദിത്തിലുണ്ടായ ആക്രമണക്കേസിലെ മുഖ്യപ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. ഈ കേസില്‍ രേത്തെ ാലുപേരെ പോലീസ് അറസ്റു ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അറസ്റുചെയ്ത നാലുപേരെ 13വരെ ചാവക്കാട് മുന്‍സിഫ് കോടതി റിമാന്‍ഡു ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.