പേജുകള്‍‌

2013, ഡിസംബർ 23, തിങ്കളാഴ്‌ച

മോഷണം പോയ ഭണ്ഡാരം കബര്‍സ്ഥാനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

കെ എം അക് ബര്‍ 
ചാവക്കാട്: മണത്തല ഹൈദ്രോസ് കുട്ടി മൂപ്പരുടെ മഖ്ബറയില്‍ നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ ഭണ്ഡാരം പള്ളിക്ക് പിന്നില്‍ കബര്‍സ്ഥാനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഭണ്ഡാരത്തിന്റെ താഴ് തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ പണമൊന്നും നഷ്ടപ്പെട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മഖ്ബറയുടെ ഗ്രില്‍ വാതിലിന്റെ താഴ് തകര്‍ത്ത് ഭണ്ഡാരം മോഷ്ടിച്ചത്. ഇത് വെട്ടിപൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിയാത്തതിനാല്‍ കബര്‍സ്ഥാനില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ കബര്‍സ്ഥാനിലെ പുല്‍പടര്‍പ്പുകള്‍ വെട്ടിമാറ്റിയിരുന്ന തൊഴിലാളികളാണ് ഭണ്ഡാരം കണ്ടത്. എസ്.ഐ എം കെ ഷാജിയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. ഭാരവാഹികളായ പി കെ ഇസ്മായില്‍, അബ്ദുല്‍ ഷുക്കൂര്‍ മൌലവി എന്നിവരുടെ നേതൃത്വത്തില്‍ ഭണ്ഡാരം എണ്ണിയപ്പോള്‍ 2200 രൂപ ലഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.