പേജുകള്‍‌

2013, ഡിസംബർ 1, ഞായറാഴ്‌ച

ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് പള്ളിയുടെ കൂദാശകര്‍മം ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു

ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് പള്ളിയുടെ കൂദാശകര്‍മം ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ചന്തപ്പടി സെന്ററില്‍നിന്ന് മാര്‍ താഴത്തിനെ സ്വീകരിച്ച് പ്രദക്ഷിണത്തോടെ പുതിയ പള്ളിയിലേക്കാനയിച്ചു. പുതിയ പള്ളിയുടെ പ്രധാന കവാടത്തിന്റെ നാട മാര്‍താഴത്ത് മുറിച്ചപ്പോള്‍ കതന വെടികള്‍ മുഴങ്ങി. നീലയും വെള്ളയും നിറമുള്ള ബലൂണുകള്‍ വാനിലേക്കുയര്‍ന്നു. മാര്‍ താഴത്ത് നിലവിളക്ക് തെളിയിച്ചതോടെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് വികാരി ഫാ. ജോഷി വെട്ടാണ്ണുപറമ്പില്‍ സ്വാഗതം പറഞ്ഞു. 75 പേര്‍ കാഴ്ചസമര്‍പ്പണം നടത്തി.


ഭക്തിയുടെ നിറവില്‍ 84-ം സങ്കീര്‍ത്തനങ്ങളുതിര്‍ന്ന സമയത്ത് മാര്‍ താഴത്ത് വിശുദ്ധ ജലം തെളിച്ച് ദേവാലയവും ബലിപീഠവും കവാടങ്ങളും ആശീര്‍വദിച്ചു. ഇടവക സമൂഹം ഒന്നാകെ വിശ്വാസപ്രമാണം ചൊല്ലിയശേഷമാണ് മാര്‍ താഴത്ത് ബലിപീഠവും ദേവാലയവും റൂശ്മ ചെയ്ത് ദൈവത്തിനു സമര്‍പ്പിച്ചത്. പ്രധാന കവാടത്തില്‍ിന്ന് വികാരി ഫാ. ജോഷി വെണ്ണാട്ടുപറമ്പില്‍ സാഘോഷം കൊണ്ടുവന്ന വിശുദ്ധ ഗ്രന്ഥം മാര്‍ താഴത്ത് ഏറ്റുവാങ്ങി. ബലിപീഠത്തിനു ചുറ്റും വലം വച്ചതിനുശേഷം വിശുദ്ധ ഗ്രന്ഥം പ്രതിഷ്ഠിച്ചു. ഇടവക മധ്യസ്ഥായ വിശുദ്ധ തോമാശ്ളാഹാ, വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ യൌസേപ്പിതാവ്, പരിശുദ്ധ ക്ന്യകാമറിയം, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ തിരുസ്വരൂപങ്ങളും പ്രതിഷ്ഠിച്ചു. സ്ഹേത്തിന്റെ കൂട്ടായ്മ പ്രകടമാകേണ്ട സ്ഥലമാണ് ദേവാലയമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.