ചാവക്കാട്: ക്വാറം തികയാതെ ഗ്രാമസഭ യോഗം നടത്തുന്നതിനെച്ചൊല്ലി ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ കെ.എം. ഇബ്രാഹിമും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്ലിം ലീഗിലെ എ.കെ. അബ്ദുല്‍ കരീമും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. 14-ാം വാര്‍ഡ് ഗ്രാമസഭാ യോഗം വിളിച്ചുചേര്‍ത്ത തൊട്ടാപ്പ് ഫോക്കസ് മദ്രസയില്‍ ഇന്നലെയാണ് സംഭവം. ഗ്രാമസഭയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ് നിര്‍വഹിച്ചു. പിന്നീട് ചര്‍ച്ച ആരംഭിച്ചപ്പോഴാണ് ക്വാറം തികയാത്തതിനെപറ്റി ഒരംഗം പരാമര്‍ശിച്ചത്.
അധ്യക്ഷനായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ഇബ്രാഹിമിനോട് യോഗം തുടര്‍ന്ന് കൊണ്ട് പോകാന്‍ അബ്ദുല്‍ കരീം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ക്വാറം തികയാതെ ഗ്രാമസഭ നടത്താന്‍ പറ്റില്ലെന്ന് ഇബ്രാഹിം പറഞ്ഞതോടെ ഇരുവരും രൂക്ഷമായ വാക്കേറ്റമായി. ആശംസാപ്രസംഗത്തില്‍ മുസ്ലിം ലീഗിലെ അംഗവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ സീനത്ത് ഇക്ബാല്‍ ഗ്രാമസഭയില്‍ വേണ്ടത്ര പങ്കാളിത്തമില്ലെന്ന് പറഞ്ഞു. ക്വാറം തികയാത്തതിനാല്‍ യോഗം പിരിച്ചുവിട്ടതായി അധ്യക്ഷന്‍ അറിയിക്കുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.