കെ എം അക്ബര്‍
തൃശൂര്‍: നിത്വാഖാത്ത് നിയമത്തെ തുടര്‍ന്ന ജോലി നഷ്ടപ്പെട്ട മുഴുവന്‍ പേരെയും പുരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളണമെന്ന് പ്രവാസി ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം പാറക്കാടന്‍ ആവശ്യപ്പെട്ടു. പ്രവാസി ഫോറം തൃശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഏകദി വര്‍ക്്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ പുന്നയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസയ്ന്‍ തങ്ങള്‍, അബ്ദുല്ലകുട്ടി ചേലക്കര, താജുദ്ദീന്‍ മാള, ഉമ്മര്‍ മാമാബസാര്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.