പേജുകള്‍‌

2013, ഡിസംബർ 17, ചൊവ്വാഴ്ച

സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റില്‍

ഗുരുവായൂര്‍: ബ്രഹ്മക്കുളത്ത് സി.പി.എം. പ്രവര്‍ത്തകന്‍ കുന്നകോരത്ത് ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൂടി അറസ്റില്‍. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ബ്രഹ്മക്കുളം വിളക്കത്തല വീട്ടില്‍ സുരേഷ്കുമാറിനെ (ശ്രീജിത്ത്)യൊണ് ഗുരുവായൂര്‍ സി.ഐ. കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ് ചെയ്തത്.


കേസിലെ ഒമ്പതാംപ്രതിയാണ് ഇയാള്‍. ഫാസിലിനെ വെട്ടിക്കൊല്ലാന്‍ ഗൂഡാലോചന നടത്തിയതിനാണ് ഇയാളെ അറസ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റിലായവരുടെ എണ്ണം 13ആയി. കേസില്‍ ഇനി രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്ന്ന് പോലിസ് പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.