ഗുരുവായൂര്‍: അര്‍ബന്‍ സഹകരണ ബാങ്കിലേക്ക് 12ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പാനലിന് എതിരില്ല. 15 അംഗ ഭരണസമിതിയിലേക്ക് യുഡിഎഫിനെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരെല്ലാം ഇന്നലെ പിന്‍വലിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി എം.സി. സുനില്‍കുമാര്‍, സിപിഎം നഗരസഭ കൌണ്‍സിലര്‍ എ.എസ്. മനോജ് എന്നിവരടക്കം അഞ്ച് സിപിഎം പ്രതിനിധികള്‍ പത്രിക സമര്‍പ്പിച്ചെങ്കിലും പിന്‍വലിച്ചു.
കാലങ്ങളായി യുഡിഎഫ് ഭരണത്തിലാണ് അര്‍ബന്‍ ബാങ്ക്. പി. യതീന്ദ്രദാസ്, വി. വേണുഗോപാല്‍, കെ.പി. ഉദയന്‍, അരവിന്ദന്‍ പല്ലത്ത്, കെ.ഡി. വീരമണി, പി. സത്താര്‍, ആര്‍.എ. അബൂബക്കര്‍, എം.എസ്. ശിവദാസ്, ആന്റോ തോമസ്, ലൈല മജീദ്, സുബൈദ ഗഫൂര്‍, സി.എസ്. ഷാജിത, കെ.ഐ. വാസു, എം. വിജയഗോപാല്‍, ശ്രീഹരി എന്നിവരാണ് യുഡിഎഫ് പാനലിലെ സ്ഥാനാര്‍ഥികള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.