പേജുകള്‍‌

2013, ഡിസംബർ 28, ശനിയാഴ്‌ച

ഷെല്‍ട്ടെര്‍ സ്നേഹനിധി യുടെ 45-)0 ഘട്ടം കുന്നംകുളം ഡി.വൈ.എസ്.പി. ടി.സി.വേണുഗോപാലല്‍ ഉള്‍ഘാടനം ചെയ്തു

ചാവക്കാട്: തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ ജീവകാരുന്ന്യ പ്രസ്ഥാനമായ ഷെല്‍ട്ടെര്‍ ചാരിറ്റബിള്‍ സോസ്സൈറ്റി നിര്‍ദ്ധനന വിധവകള്‍ക്കായി നടപ്പിലാക്കി വരുന്ന പ്രതിമാസ പെന്‍ഷന്‍ പദ്ധതി സ്നേഹനിധി യുടെ 45-)0 ഘട്ടം കുന്നംകുളം ഡി.വൈ.എസ്.പി. ടി.സി.വേണുഗോപാലല്‍ ഉള്‍ഘാടനം ചെയ്തു. 180 അമ്മമാര്‍ക്ക് 250 രൂപ പെന്ഷനും ഭക്ഷണകിറ്റും വിതരണം ചെയ്തു.

കടപ്പുറം ഗവര്‍മെന്റ് വി.എച്ച്.എസ് സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഷെല്‍ട്ടെര്‍ വൈസ് പ്രസിഡണ്ട്‌ സി.സി.മുഹമ്മദ്‌ അധ്ധ്യക്ഷത വഹിച്ചു. യുറോട്ടെക് എം.ഡി. സി.മുഹമ്മദാലി ഖ്മുക്ക്യ അതിഥിയായിരുന്നു. മികച്ച സംഘടന പ്രവര്‍ത്തകരായി  തെരഞ്ഞെടുക്കപ്പെട്ട ആയിനിക്കല്‍ മുഹമ്മദ്‌, റംല പള്ളത്ത് എന്നിവരെ പൊന്നാട പുതപ്പിച്ചും ട്രോഫി സമ്മാനിച്ചും ഡി.വൈ.എസ്.പി വേണുഗോപാലും, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിടണ്ട് സീനത്ത് ഇഖ്‌ബാലും ആദരിച്ചു.

ഷെല്‍ട്ടെര്‍ രക്ഷാധികാരി എം.എ.അബൂബക്കര്‍ ഹാജി, പ്രസിടെണ്ട് കെ.ശംസുദ്ധീന്‍ ഹാജി, ജെനറല്‍ സെക്രെട്ടറി പി.കെ.ബഷീര്‍ , ട്രെഷറെര്‍ എ.കെ..ഫാറൂഖ് ഹാജി, ബഹറൈന്‍ കമ്മിറ്റി പ്രതിനിധി പി.കെ.എം.ജലാല്‍ , അബുദാബി കമ്മിറ്റി പ്രതിനിധി പി.സി.ഫൈസല്‍ , ഖത്തര്‍ കമ്മിറ്റി പ്രതിനിധി പി.കെ.റസാഖ്, മസ്ക്കത്ത് കമ്മിറ്റി പ്രതിനിധി വി.യു.ഫൈസല്‍ പി.എസ്.ബക്കര്‍ , കെ.വി.അഹമ്മദ് ഹാജി,, കടവില്‍ സുലൈമാന്‍ ഹാജി, പി. അഹമ്മുഞ്ഞി ഹാജി, ടി.സി.ബക്കര്‍ ,കാദര്‍ ബാവ, മജീദ്‌ കുമാരാന്‍ പടി, തുടങ്ങിയവര്‍ സംസാരിച്ചു. അന്‍ പതിനായിരത്തില്‍ പരം രൂപയുടെ ധനസഹായങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.