ബാംഗളൂര്‍: ബാംഗളൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പേര് ഡിസംബര്‍ 14 മുതല്‍ കെമ്പഗൌഡാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുന്നു. കെമ്പഗൌഡാ എന്ന രാജാവ് കര്‍ണാടകത്തിലെ വിജയനഗറിന്റെ ഭരണാധികാരിയും ബാംഗളൂര്‍ നഗരത്തിന്റെ ശില്‍പ്പിയുമാണ്. രാജാവിന്റെ നാമം ഇന്റര്‍ാഷണല്‍ എയര്‍പോര്‍ട്ടിനു നല്‍കണമെന്ന ആവശ്യം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും കേന്ദ്ര മന്ത്രിസഭയും അംഗീകരിച്ചു. എയര്‍പോര്‍ട്ടിന്റെ ത്രീലെറ്റര്‍ കോഡ് ബിഎല്‍ആര്‍ ആയി തുടരും.
ഡിസംബര്‍ 14 നു ബാംഗളൂര്‍ കെമ്പഗൌഡാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനല്‍ 1 എ. ഉദ്ഘാടനം ചെയ്യും. ഈ പുതിയ ടെര്‍മിലിനു 150.500 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണം ഉണ്ട്. പുതിയ എയര്‍ ടെര്‍മിലിന്റെ കോഡ് 'എഫ്' ആയിരിക്കും.
പുതിയ ടെര്‍മിലില്‍ എ.380 എയര്‍ക്രാഫ്റ്റുകള്‍ക്ക് പാര്‍ക്ക് ചെയ്യാനും പാസഞ്ചര്‍ ചെക്ക് ഇന്‍ ടത്താനും സാധിക്കും. അതോടൊപ്പം ചെക്ക് ഇന്‍ കൌണ്ടറുകളും ഇമിഗ്രേഷന്‍ കൌണ്ടറുകളും വര്‍ധിപ്പിച്ചത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൌകര്യപ്രദമാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.