കെ എം അക് ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ നാലാംകല്ല് ഹാജ്യാര്‍ പള്ളിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. പള്ളിയിലെ ഹൌള് (അംഗശുദ്ധിവരുത്തുന്ന സ്ഥലം) അടിച്ചുതകര്‍ത്ത സംഘം തൊട്ടടുത്ത മദ്രസയിലെ നബിദിന സ്വാഗതസംഘം ഓഫീസിനു നേരേയും അടുത്തുളള തട്ടുകടക്കും അക്വോറിയവും പക്ഷിക്കൂടുകളും വില്‍പന നടത്തുന്ന കടക്കുനേരേയും ആക്രമണം നടത്തി.
ഇന്നലെ (ബുദന്‍ ) പുലര്‍ച്ചെ മൂന്നോടെയാണ് സംഘം പള്ളിയോട് ചേര്‍ന്നുളള ഹൌള് അടിച്ചുതകര്‍ത്തത്. പിന്നീട് ചെടിച്ചട്ടികള്‍ പള്ളിയിലേക്ക് വലിച്ചെറിഞ്ഞു. ഈ സമയം പള്ളിയില്‍ ആരും ഉണ്ടായിരുന്നില്ല. ശബ്ദംകേട്ട് വിശ്വാസികളെത്തിയെങ്കിലും ആക്രമി സംഘം രക്ഷപ്പെട്ടു.
ഹുസൈന്റെ തട്ടുകടയിലെ സാധങ്ങള്‍ വലിച്ചിട്ട് നശിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് സി.ഐ. കെ ജി സുരേഷ്, എസ്.ഐ. മാരായ എം കെ ഷാജി, വി ഐ സഗീര്‍ എന്നിവരുടെ തൃേത്വത്തിലുളള പോലിസ് സംഘം സ്ഥലത്തെത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.