ചാവക്കാട്: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന കളരിപ്പയറ്റ് മത്സരത്തില്‍ ചാവക്കാട് വല്ലഭട്ട കളരിസംഘം ചാമ്പ്യന്മാരായി. മാള കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ നടന്ന മത്സരത്തില്‍ അരുവായ് വി.കെ.എം. കളരി സംഘമാണ് രണ്ടാംസ്ഥാനത്ത്. തൊഴിയൂര്‍ പി.കെ.ബി. കളരിസംഘം, ചാലക്കുടി മഹാത്മ കലാക്ഷേത്രകളരിസംഘം എന്നിവ മൂന്നാംസ്ഥാനം പങ്കിട്ടു. വല്ലഭട്ട കളരിസംഘത്തിലെ എം.എസ്. നിധിനാണ് വ്യക്തിഗത ചാമ്പ്യന്‍.
2013, ഡിസംബർ 31, ചൊവ്വാഴ്ച
ഫ്ളക്സ് ബോര്‍ഡ് അജ്ഞാതര്‍ നശിപ്പിച്ചു
ചാവക്കാട്:
കടപ്പുറം അഞ്ചങ്ങാടി സെന്ററില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് അജ്ഞാതര്‍ നശിപ്പിച്ചു.
സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗുകാരാണെന്ന് ആരോപണം. വനിതാ ലീഗ് ജില്ലാ ജനറല്‍
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സീനത്ത് ഇഖ്ബാലിനെ
തൊഴിലാളികള്‍ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍: കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്
തൃശ്ശൂര്‍ :
ഇന്ന് നാല്‍പ്പത്തിനാല് തൊഴില്‍നിയമങ്ങളാണ് ഇന്ത്യയിലുള്ളത്. തൊഴിലാളികള്‍
അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന് കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ദേശീയ ചുമട്ടുതൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാസമ്മേളന സമാപനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പള്ളി ആക്രമിച്ച് വിശ്വാസികളെ അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നാലു പ്രതികളെകൂടി പോലീസ് അറസ്റുചെയ്തു
പുത്തന്‍പീടിക: പുത്തന്‍പീടിക സെന്റ് ആന്റണീസ് പള്ളി ആക്രമിച്ച് വിശ്വാസികളെ അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നാലു പ്രതികളെകൂടി പോലീസ് അറസ്റുചെയ്തു. ഒരാള്‍ ഒളിവിലാണ്. ചാഴൂര്‍ തെക്കെ ആല്‍സെന്ററിടുത്ത് മഞ്ചാടിയറ നൈജു (24), പുള്ള് വടക്കേപുള്ള് പാണപറമ്പില്‍ പ്രനീഷ് (24), ചാഴൂര്‍ വടക്കേ ആല്‍സെന്ററിനടുത്ത് പെണ്ണാട്ട് വീട്ടില്‍ ജിബിന്‍ (23), ചാഴൂര്‍ എസ്എന്‍ റോഡില്‍ കുരുതുകുളങ്ങര ബൈജു (20) എന്നിവരെ അന്തിക്കാട് എസ്ഐ വി.സി. ഉണ്ണികൃഷ്ണും സംഘവും അറസ്റു ചെയ്തത്.
പുതുവര്‍ഷത്തലേന്നുള്ള ആഘോഷങ്ങള്‍ക്കു വിലങ്ങിട്ടു പൊലീസ്
വാടാനപ്പള്ളി: പുതുവര്‍ഷത്തലേന്നുള്ള ആഘോഷങ്ങള്‍ക്കു വിലങ്ങിട്ടു പൊലീസ്. മേഖലയില്‍ അഞ്ചു പൊലീസ് വണ്ടികളാണു ചുറ്റിക്കറങ്ങുക. പോരാതെ, വിളിപ്പാടകലെയായി രണ്ടു ബൈക്കുകളിലായും പൊലീസ് എത്തും.
എന്‍എച്ച് 17 ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ചാവക്കാട്ട് പ്രകടനവും പ്രതിഷേധയോഗവും നടത്തി
ചാവക്കാട്: ദേശീയപാത വികസനത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കേരള സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍എച്ച് 17 ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ചാവക്കാട്ട് പ്രകടനവും പ്രതിഷേധയോഗവും നടത്തി. സംസ്ഥാന ചെയര്‍മാന്‍ഇ.വി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വി. സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. ടി.എല്‍. സന്തോഷ്, പി.കെ. സെയ്താലിക്കുട്ടി, സെയ്നുദ്ദീന്‍ സ്വലാഹി, ഷണ്‍മുഖന്‍ വൈദ്യര്‍, വിപിന്‍ സദാനന്ദന്‍, ഐ. മുഹമ്മദാലി, മൊയ്തുണ്ണി, വി.എ. മനാഫ് എടക്കഴിയൂര്‍, ശശി പഞ്ചവടി, സി.ആര്‍. ഉണ്ണികൃഷ്ണന്‍, എം.പി. ഇക്ബാല്‍, സി. ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
അര്‍ബന്‍ സഹകരണ ബാങ്കിലേക്ക് 12ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പാനലിന് എതിരില്ല
ഗുരുവായൂര്‍: അര്‍ബന്‍ സഹകരണ ബാങ്കിലേക്ക് 12ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പാനലിന് എതിരില്ല. 15 അംഗ ഭരണസമിതിയിലേക്ക് യുഡിഎഫിനെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരെല്ലാം ഇന്നലെ പിന്‍വലിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി എം.സി. സുനില്‍കുമാര്‍, സിപിഎം നഗരസഭ കൌണ്‍സിലര്‍ എ.എസ്. മനോജ് എന്നിവരടക്കം അഞ്ച് സിപിഎം പ്രതിനിധികള്‍ പത്രിക സമര്‍പ്പിച്ചെങ്കിലും പിന്‍വലിച്ചു.
ക്വാറം തികയാതെ ഗ്രാമസഭ യോഗം നടത്തുന്നതിനെച്ചൊല്ലി ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം
ചാവക്കാട്: ക്വാറം തികയാതെ ഗ്രാമസഭ യോഗം നടത്തുന്നതിനെച്ചൊല്ലി ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ കെ.എം. ഇബ്രാഹിമും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്ലിം ലീഗിലെ എ.കെ. അബ്ദുല്‍ കരീമും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. 14-ാം വാര്‍ഡ് ഗ്രാമസഭാ യോഗം വിളിച്ചുചേര്‍ത്ത തൊട്ടാപ്പ് ഫോക്കസ് മദ്രസയില്‍ ഇന്നലെയാണ് സംഭവം. ഗ്രാമസഭയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ് നിര്‍വഹിച്ചു. പിന്നീട് ചര്‍ച്ച ആരംഭിച്ചപ്പോഴാണ് ക്വാറം തികയാത്തതിനെപറ്റി ഒരംഗം പരാമര്‍ശിച്ചത്.
ക്വാറം തികയാത്തതിനെ തുടര്‍ന്ന് കടപ്പുറം പഞ്ചായത്തിലെ നാല് ഗ്രാമസഭകള്‍ നടന്നില്ല
ചാവക്കാട്: ക്വാറം തികയാത്തതിനെ തുടര്‍ന്ന് കടപ്പുറം പഞ്ചായത്തിലെ നാല് ഗ്രാമസഭകള്‍ നടന്നില്ല; ഗ്രാമസഭകള്‍ മാറ്റിവച്ചു. പഞ്ചായത്തിലെ മുനക്കക്കടവ് ഒന്‍പതാംവാര്‍ഡ്, പുതിയങ്ങാടി പത്ത്, അഞ്ചങ്ങാടി 11, ആനന്ദവാടി 14 എന്നീ ഗ്രാമസഭകളാണ് നടക്കാതിരുന്നത്. യോഗത്തില്‍ വച്ച് വിവിധ ആനുകൂല്യങ്ങള്‍ക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടതിനാല്‍ തല്‍പരകക്ഷികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനുവേണ്ടിയാണു വാര്‍ഡിലെ മുഴുവന്‍ ജനങ്ങളെയും ഗ്രാമസഭാ യോഗം അറിയിക്കാത്തതെന്നും ആരോപണമുണ്ട്.
2013, ഡിസംബർ 30, തിങ്കളാഴ്‌ച
കേരളത്തില്‍ നടക്കുന്നത് കുത്തക മുതലാളിമാരുടെ ഭരണം: എസ്.ഡി.പി.ഐ
കെ എം അക് ബര്‍
പുന്നയൂര്‍ക്കുളം: കുത്തക മുതലാളിമാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് എസ്.ഡി.പി.ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗം നൌഷാദ് കാസിം പറഞ്ഞു. എസ്.ഡി.പി.ഐ മന്നലംക്കുന്ന് കിണര്‍ ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച ഓഫീസ് ഉദ്ഘാടനത്തോടുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ വോട്ട് വാങ്ങി അധികാരത്തില്‍ കയറിയവര്‍ ദേശിയപത വിഷയത്തില്‍ ഭൂമി നഷ്ടപ്പെടുന്ന സ്വന്തം പാര്‍ട്ടിക്കാരായ ഇരകളോട് പോലും അക്രോശിക്കുന്നത് കുത്തക മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കുതിനു വേണ്ടി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൈക്കടവ് മേഖലയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം
ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് മേഖലയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം. ബൈക്ക്, സൈക്കിള്‍ എന്നിവ പുഴയില്‍ തള്ളിയും കേടുവരുത്തിയും മേഖലയില്‍ അഴിഞ്ഞാടിയ സാമൂഹ്യ വിരുദ്ധര്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളിലെത്തി വൈദ്യുതി ബന്ധം വിഛേദിച്ചും ചെയ്യുകയാണ്. മേഖലയില്‍ പോലിസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് തെക്കടവ് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഹിഫാസ്, ബഷീര്‍, എ ഫിനോസ്, ഇജാസ് മുവര്‍, അല്‍താഫ്, ഹിഷം, ഹനീഫ എന്നിവര്‍ സംസാരിച്ചു.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കോണ്‍ട്രാക്ട് നിയമത്തിന് അപേക്ഷ ക്ഷണിച്ചു
തൃശൂര്‍: ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കോണ്‍ട്രാക്ട് നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ബികോം ബിരുദവും സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ യോഗ്യതയും ഉണ്ടായിരിക്കണം. മലയാളം, ഇംഗ്ളീഷ് ഭാഷകളില്‍ കമ്പ്യൂട്ടര്‍ ടൈപ്പ് റൈറ്റിംഗില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
2013, ഡിസംബർ 29, ഞായറാഴ്‌ച
പുത്തന്‍പീടിക ദേവാലയത്തിന് നേരെ ഗുണ്ടാ ആക്രമണം; നാലു പേര്‍ അറസ്റില്‍ - ഒരാള്‍ക്ക് വെട്ടേറ്റു
കെ എം അക് ബര്‍
അന്തിക്കാട്: പുത്തന്‍പീടിക സെന്റ് ആന്റണീസ് ദേവാലയത്തിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ കുമ്പസാരക്കൂട് തകര്‍ക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ച തിരുന്നാള്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നാലു പേര്‍ അറസ്റില്‍. പഴുവില്‍ സ്വദേശിയും കൊലക്കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയും ആര്‍.എസ്.എസ് സജീവ പ്രവര്‍ത്തകനുമായ കൂട്ടാല വീട്ടില്‍ രജില്‍(27), അരിമ്പൂര്‍ കല്ലാറ്റ് വീട്ടില്‍ സ്റാജിന്‍(28), തട്ടില്‍ വീട്ടില്‍ വിന്റോ(28), ആലപ്പാട് കണ്ണംകുളങ്ങര വീട്ടില്‍ മിഥുന്‍(20) എന്നിവരെയാണ് അന്തിക്കാട് എസ്.ഐ വി സി ഉണ്ണി കൃഷ്ണും സംഘവും അറസ്റ് ചെയ്തത്.
അടിപിടിയെ തുടര്‍ന്ന് സഹോദരപുത്രന്മാര്‍ ആശുപത്രിയില്‍
പാവറട്ടി: ഗ്രാമസഭയില്‍ ആനുകൂല്യം അനുവദിച്ചതിനെ തുടര്‍ന്ന് സഹോദര പുത്രന്മാര്‍ തമ്മിലുണ്ടായ തര്‍ക്കം അടിപടിയില്‍ കലാശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് മരുതയൂര്‍ ജി.യു.പി സ്കൂളില്‍ വാര്‍ഡ്സഭ യോഗത്തില്‍ നല്‍കിയ ആനുകൂല്യത്തെ ചൊല്ലിയാണ് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായത്.
2013, ഡിസംബർ 28, ശനിയാഴ്‌ച
ഷെല്‍ട്ടെര്‍ സ്നേഹനിധി യുടെ 45-)0 ഘട്ടം കുന്നംകുളം ഡി.വൈ.എസ്.പി. ടി.സി.വേണുഗോപാലല്‍ ഉള്‍ഘാടനം ചെയ്തു
ചാവക്കാട്: തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ ജീവകാരുന്ന്യ പ്രസ്ഥാനമായ ഷെല്‍ട്ടെര്‍ ചാരിറ്റബിള്‍ സോസ്സൈറ്റി നിര്‍ദ്ധനന വിധവകള്‍ക്കായി നടപ്പിലാക്കി വരുന്ന പ്രതിമാസ പെന്‍ഷന്‍ പദ്ധതി സ്നേഹനിധി യുടെ 45-)0 ഘട്ടം കുന്നംകുളം ഡി.വൈ.എസ്.പി. ടി.സി.വേണുഗോപാലല്‍ ഉള്‍ഘാടനം ചെയ്തു. 180 അമ്മമാര്‍ക്ക് 250 രൂപ പെന്ഷനും ഭക്ഷണകിറ്റും വിതരണം ചെയ്തു.
2013, ഡിസംബർ 27, വെള്ളിയാഴ്‌ച
ഈ പ്രായത്തിലും അധ്വാനിക്കുവാനുള്ള ഈ ഉമ്മയുടെ മനസ്സിനു മുന്നില്‍ ശിരസ്സ് നമിക്കട്ടെ!!!!!
മൊഹമ്മദ് ഇഖ്ബാല്‍ ഒരുമനയൂര്‍
മസ്കറ്റ്: തീര്‍ത്തും അപ്രതീക്ഷിതമായി ഒരു യാത്ര നാട്ടിലേക്ക്. മുന്‍വശത്തെ സോഫയിലുള്ള ഉച്ചമയക്കത്തിന്നിടയിലാണ് "മോളേ" എന്ന ആ വിളി കേട്ട് ഞാന്‍ ഉണര്‍ന്നത്. വളരെ പ്രായം ചെന്ന ഒരു ഉമ്മ എന്റെ മുന്നില്‍ നില്ക്കുന്നു. ആ ഉമ്മയെ കണ്ടപ്പോള്‍ എന്തെങ്കിലും എടുത്തു കൊടുക്കുവാനായി ഞാന്‍ അകത്തേക്ക് പോയി. തിരിച്ചു വന്നു നോക്കുമ്പോള്‍ എന്റെ അനുജനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആ ഉമ്മ. മുറ്റത്ത് കിടക്കുന്ന തേങ്ങക്ക് വില പറയുകയാണ് ആ ഉമ്മ, തര്‍ക്കതിന്നോടുവില്‍ കച്ചവടം ഉറപ്പിച്ചു ആ ഉമ്മ.
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഒരു മാസത്തിനിടിടെ ഇരട്ടിയിലധികം കൂട്ടി
സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഒരു മാസത്തിനിടിടെ ഇരട്ടിയിലധികം കൂട്ടി. ഇത്തവണ സൗദിയിലേക്കുള്ള ഉംറ തീര്‍ത്ഥാടനം നേരത്തെ ആരംഭിച്ചതും തീര്‍ത്ഥാടകരുടെ എണ്ണം കൂടിയതുമാണ് സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വിധം ടിക്കറ്റ് നിരക്ക് കൂട്ടാന്‍ വിമാന കമ്പനികളെ പ്രേരിപ്പിച്ചത്.
2013, ഡിസംബർ 26, വ്യാഴാഴ്ച
എകെജി സ്മാരക സദനം നിര്‍മാണോദ്ഘാടനം ജില്ല സെക്രട്ടറി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു
ഗുരുവായൂര്‍ : സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന്റെ നിര്‍മാണോദ്ഘാടനം ജില്ല സെക്രട്ടറി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. കിഴക്കേനടയില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനു പിന്നില്‍ ആറു വര്‍ഷം മുന്‍പു വാങ്ങിയ അഞ്ചു സെന്റ് സ്ഥലത്താണു മൂന്നു നിലകളിലായി ലോക്കല്‍ കമ്മിറ്റി ഓഫിസായ 'എകെജി സ്മാരക സദനം നിര്‍മിക്കുന്നത്.
നരേന്ദ്ര മോഡിക്കു വേണ്ടി ചില പത്ര-ദൃശ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്
ചാവക്കാട് . നരേന്ദ്ര മോഡിക്കു വേണ്ടി ചില പത്ര-ദൃശ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പല്‍സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ സുല്‍ത്താനായി ഭരിക്കാമെന്ന മോഡിയുടെ ആഗ്രഹം മതേതരകക്ഷികള്‍ പരാജയപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സജീര്‍ പുന്ന അധ്യക്ഷത വഹിച്ചു.
2013, ഡിസംബർ 25, ബുധനാഴ്‌ച
ചേറ്റുവ പാലത്തില്‍ നിന്നും ചാടി വീണ്ടും ആത്മഹത്യ ശ്രമം
ചാവക്കാട്: ചേറ്റുവ പാലത്തില്‍ നിന്ന് പുഴയില്‍ചാടിയ യുവാവിനെ മത്‌സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി. ബുധനാഴ്‌ച വൈകീട്ട് 2.30 നാണ് യുവാവ് ആത്‌മഹത്യാശ്രമം നടത്തിയത്. മുതുവട്ടൂര്‍ സ്വദേശിയായ യുവാവിന് 28 വയസ് പ്രായമുണ്ട്. പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ യുവാവ് നീന്തി രക്ഷപ്പെടാന്‍ശ്രമം നടത്തിയെങ്കിലും തളര്‍ന്നു അവശനായി.
ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
പാവറട്ടി: പ്രസ് ഫോറം പാവറട്ടിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പ്രസ്ഫോറം ഹാളില്‍ നടന്ന ചടങ്ങ് പാവറട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് കെ ഒ ജോസ് അധ്യക്ഷനായി. സെക്രട്ടറി ജോഷി കെ വാഴപ്പിള്ളി, ഖജാഞ്ചി ഒ ടി ബാബു എന്നിവര്‍ സംസാരിച്ചു.
മൂടകെട്ടലിന്റെ സൌന്ദര്യം പകര്‍ത്തിയ ചിത്രത്തിലൂടെ മുസ്തഫ ഒന്നാമത്
കെ എം അക് ബര്‍
തൃശൂര്‍ : വയനാട് ജില്ലയിലെ ഒരു വിഭാഗം ആദിവാസികളുടെ
പാരമ്പര്യവും പ്രത്യേക ആചാരവുമായ മുടകെട്ടല്‍ എന്ന ചടങ്ങിന്റെ സൌന്ദര്യം ക്യാമറയില്‍
ഒപ്പിയെടുത്തതിലൂടെയാണ് കെ കെ മുസ്തഫ (കൊച്ചി) 36ാമത് പുഷ്പ ഫല സസ്യപ്രദര്‍ശത്തില്‍
സംസ്ഥാതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. അപൂര്‍വവും
അല്ലാത്തതുമായ നെല്‍വിത്തുകളെ സംരക്ഷിക്കാനും അവയെ വംശനാശം സംഭവിക്കാതെ വരും
തലമുറകള്‍ക്ക് കൈമാറാനുമുളള പവിത്രമായ ഒരു കര്‍മ്മമാണ് മൂടകെട്ടല്‍. 35ലധികം
വ്യത്യസ്ത നെല്‍വിത്തുകള്‍ ഇങ്ങനെ സംരക്ഷിച്ചുപോരുന്നുണ്ട് ഈ ആദിവാസി വിഭാഗം.
വയനട്ടിലെ ആദിവാസികളായ കുറിച്യ, കുറുമ എന്നീ ഗോത്രവര്‍ഗങ്ങള്‍ നൂറ്റാണ്ടുകളായി
ഇത്തരത്തില്‍ നെല്‍വിത്ത് സംരക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ നെല്‍വിത്ത്
സംരക്ഷിക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ഇവ വിതരണം ചെയ്ത തങ്ങളുടെ അറിവുകള്‍
മറ്റുളളവര്‍ക്ക് കൂടി പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നുണ്ട്.
കെ കരുണാകരനെ അനുസ്മരിച്ചു
ചാവക്കാട്: കോണ്‍ഗ്രസ്
ഗുരുവായൂര്‍ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ കരുണാകരന്‍ അനുസ്മരണവും
പുഷ്പാര്‍ച്ചനയും നടത്തി. ഡി.സി.സി മെംബര്‍ കെ കെ സെയ്തുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ കരുണാകരന്‍
അനുസ്മരണ യോഗം നടത്തി. കൌണ്‍സിലര്‍ പി എം നസര്‍ ഉദ്ഘാടനം ചെയ്തു. കെ കെ ഫവാസ്
അധ്യക്ഷത വഹിച്ചു. കെ കരുണാകരന്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചയും
നടത്തി. സക്കീര്‍ കരിക്കയില്‍ ഉദ്ഘാടനം ചെയ്തു. കെ ബി വിജു അധ്യക്ഷത വഹിച്ചു.
വഞ്ചിക്കടവില്‍ പി എ നാസര്‍ ഉദ്ഘാടനം ചെയ്തു. റിഷി ലാസര്‍ അധ്യക്ഷത വഹിച്ചു.
2013, ഡിസംബർ 24, ചൊവ്വാഴ്ച
തൃശൂര്‍ മേയര്‍സ്ഥാനത്തുനിന്നും ഐ.പി. പോള്‍ രാജിവച്ചു
തൃശൂര്‍: തൃശൂര്‍ മേയര്‍സ്ഥാനത്തുനിന്നും ഐ.പി. പോള്‍ രാജിവച്ചു. പുതിയ മേയറായി എ ഗ്രൂപ്പിലെ രാജന്‍ പള്ളം ചുമതലയേല്‍ക്കും. മേയര്‍സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കാമെന്നായിരുന്നു എ-ഐ ഗ്രൂപ്പുകള്‍ക്കിടയിലെ മുന്‍ധാരണ എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും മേയര്‍ സ്ഥാനം വിട്ടു ല്‍കാന്‍ ഐ ഗ്രൂപ്പ് തയാറായിരുന്നില്ല.
മാരകായുധവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി
ചാവക്കാട്: പട്ടാപകല്‍
കല്യാണ മണ്ഡപത്തിലേക്ക് മാരകായുധവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ നാട്ടുകാര്‍
പിടികൂടി പോലിസിലേല്‍പ്പിച്ചു. എടക്കഴിയൂര്‍ കാജാ കമ്പനിക്ക് പടിഞ്ഞാറ് പീടകപറമ്പില്‍
മണിയുടെ മകന്‍ സുബിനാ(സുവീഷ്-27)ണ് പിടിയിലായത്. എടക്കഴിയൂര്‍ സിംഗപ്പൂര്‍
പാലസിനടുത്ത് വെച്ച് ഇന്നലെ ഉച്ചക്ക് 1.30ഓടെയാണ് സംഭവം.
2013, ഡിസംബർ 23, തിങ്കളാഴ്‌ച
കോണ്‍ഗ്രസ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം; ഗര്‍ഭിണിയുള്‍പ്പടെ ആറു പേര്‍ക്ക് പരിക്ക്
കെ എം അക് ബര്‍
ചാവക്കാട്:
മാരകായുധങ്ങളുമായെത്തിയ കോഗ്രസ് ക്വട്ടേഷന്‍ സംഘം എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ
വീടുകള്‍ ആക്രമിച്ചു. ഗര്‍ഭിണിയുള്‍പ്പടെ ആറു പേര്‍ക്ക് പരിക്ക്. മണത്തല
ബേബിറോഡിനടുത്ത് തേച്ചന്‍പറമ്പില്‍ ഹസന്‍ (33), ഭാര്യ ഷാമില (28), മകന്‍ അഷറഫ്
(13), ബന്ധു പണ്ടാരി മുഹമ്മദാലി (40), മുഹമ്മദാലിയുടെ സഹോദരങ്ങളായ ഇസ്മായില്‍ (37),
താഹിറ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു
ചാവക്കാട്: ജനമൈത്രി പോലിസും കടലോര ജാഗ്രതസമിതിയും ചേര്‍ന്ന് ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു. എസ്.ഐ. എം കെ ഷാജി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. എസ്.ഐ. മാരായ ഒ ജെ ജോസഫ്, വി ഐ സഗീര്‍, എ.എസ്.ഐ കബീര്‍, കെ സി ശിവദാസ്, കെ വി ശ്രീനിവാസന്‍, ആച്ചി ബാബു, ബി എച്ച് ഹസന്‍കോയ, ബാലന്‍, സെയ്തലവി, സി.പി.ഒ മാരായ എം എ ജിജി, കെ സാജന്‍, രാജേഷ്, വേണുഗോപാല്‍, വിന്‍സന്റ്, വഹാബ് എന്നിവര്‍ സംസാരിച്ചു.
ബ്ളാങ്ങാട്-മാട്-കറുകമാട് റോഡ് ഉദ്ഘാടനം യു.ഡി.എഫ് ജനപ്രതിനിധികള്‍ ബഹിഷ്കരിച്ചു
എം.എല്‍.എ യുടെ നടപടി പബ്ളിസിറ്റി സ്റ്റണ്ടാണെന്ന് യു.ഡി.എഫ്! രാഷ്ട്രീയ തിമിരം ബാധിച്ചെന്ന് എം.എല്‍.എ!!
കെ എം അക് ബര്‍
ചാവക്കാട്: കേരള സര്‍ക്കാറിന്റെ 2012-13 നിയോജകമണ്ഡലം ആസ്തി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ബ്ളാങ്ങാട്-മാട്-കറുകമാട് റോഡിന്റെ ഉദ്ഘാടനം യു.ഡി.എഫ് ജപ്രതിനിധികള്‍ ബഷിഷ്കരിച്ചു. ബ്ളാങ്ങാട്-മാട്-കറുകമാട് റോഡ് വീണ്ടും ഉദ്ഘാടനം ചെയ്യാനുളള എം.എല്‍.എ യുടെ നടപടി പബ്ളിസിറ്റി സ്റ്റണ്ടാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് ജനപ്രതിനിധികള്‍ ഉദ്ഘാടന യോഗം ബഷിഷ്കരിച്ചത്. യു.ഡി.എഫ് ജനപ്രതിനിധികള്‍ ചടങ്ങ് ബഹിഷ്കരിച്ചു.
ഗുരുവായൂര്‍ : പൂന്തോട്ട പരിപാലനം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
തൃശൂര്‍ : ടൂറിസം
വകുപ്പ് തൃശൂര്‍ ജില്ലാ ഓഫീസിന്റെ കീഴിലുള്ള ഗുരുവായൂര്‍ സര്‍ക്കാര്‍ അതിഥി
മന്ദിരത്തില്‍ ഒരു വര്‍ഷത്തേക്ക് പൂന്തോട്ട പരിപാലനം നടത്തുന്നതിന് മുന്‍പരിചയമുള്ളവരില്‍
നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷുകള്‍ 5, 000 രൂപ നിരതദ്രവ്യമായി അടക്കണം.
ക്വട്ടേഷനുകള്‍ 2014 ജുവരി 31 ന് 4 മണിക്ക് മുമ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ
ഓഫീസില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ ഗുരുവായൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരം
മാനേജരില്‍ നിന്നുമറിയാം. ഫോ-0487-2556696.
നാട്ടിക പഞ്ചായത്തില്‍ പെന്‍ഷന്‍ അദാലത്ത്
നാട്ടിക: പഞ്ചായത്തി സമ്പൂര്‍ണ പെന്‍ഷന്‍ ഗ്രാമമായി
പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 26ന് രാവിലെ 10.30 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ പെന്‍ഷന്‍
അദാലത്ത് നടത്തും. പഞ്ചായത്ത് പരിധിയിലെ അര്‍ഹരായവര്‍ക്കു അദാലത്തില്‍ പങ്കെടുത്ത്
അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, പോസ്റ്റ് ഓഫീസ്/ബാങ്ക്
എക്കൌണ്ട് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും വയ്ക്കണം. നിലവിലുള്ള പെന്‍ഷന്‍
ഗുണഭോക്താക്കള്‍ രേഖകളുടെ പകര്‍പ്പ് ഹാജരാക്കിയിട്ടില്ലെങ്കില്‍
ഇനിയൊരറിയിപ്പില്ലാതെ പെന്‍ഷന്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുമെന്ന്
സെക്രട്ടറി അറിയിച്ചു.
പട്ടികജാതി യുവതികളുടെ വിവാഹത്തിന് ധനസഹായം നല്‍കി
തളിക്കുളം: ഗ്രാമപ്പഞ്ചായത്ത് നിര്‍ദ്ധനരായ 15
പട്ടികജാതി യുവതികളുടെ വിവാഹത്തിന് 50,000 രൂപ വീതം ധനസഹായം ല്‍കി. പെകുട്ടികളുടെ
രക്ഷിതാക്കള്‍ക്കാണ് തുക കൈമാറിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ഐ ഷൌക്കത്തലി
വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഗീത വിനോദന്‍ അധ്യക്ഷത വഹിച്ചു.
സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബാബു വല്ലത്ത്, ലിന്റ സുഭാഷ് ചന്ദ്രന്‍, പി
എം അബ്ദുല്‍ ജബ്ബാര്‍, അംഗങ്ങളായ എന്‍ വി വിനോദന്‍, ഷീബ പ്രമോദ്, സെക്രട്ടറി പി ബി
സുഭാഷ്, ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍ കെ രതി എന്നിവര്‍ സംസാരിച്ചു.
തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന് തൃപ്രയാറില്‍ ഔദ്യോഗിക തുടക്കം
തൃപ്രയാര്‍ :
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് ജില്ലാ തുടര്‍ വിദ്യാഭ്യാസ
കലോത്സവത്തിന് തൃപ്രയാറില്‍ ഔദ്യോഗികമായ തുടക്കമായി. ഗീതാഗോപി എം.എല്‍.എ കലോത്സവം
ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ അധ്യക്ഷായിരുന്നു.
പത്താംതരം വിജയികള്‍ക്കുള്ള സര്ട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്ത്
സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ പി ബഷീര്‍ നിര്‍വഹിച്ചു. പ്രിയദര്‍ശിനി
ഓഡിറ്റോറിയം, എസ്.എന്‍.ഡി.പി എല്‍.പി.സ്കൂള്‍ , നാട്ടിക പഞ്ചായത്ത് ഹാള്‍
വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 500 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.
സുരയ്യയുടെ ഓര്‍മ്മകളുറങ്ങുന്ന നീര്‍മാതളച്ചുവട്ടില്‍ മുകുന്ദനെത്തി
കെ എം അക് ബര്‍
പുന്നയൂര്‍ക്കുളം:
മലയാളത്തിന്റെ പ്രിയകഥാകാരി കമലാ സുരയ്യയുടെ ഓര്‍മ്മകളുറങ്ങുന്ന പുന്നയൂര്‍ക്കുളത്തെ
നീര്മാതള ഭൂമിയിലേക്ക് മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍ ഒരിക്കല്‍കൂടിയെത്തി.
നാഗയക്ഷി ശില്‍പവും കാടുമൂടിയ കുളവും ചുറ്റി നടന്നുകണ്ടു. കാവിനോട് ചേര്‍ന്നുള്ള
തൊട്ടുപറമ്പിലെ നാലപ്പാട്ടു നാരായണ മേനോന്റെ സമാധിസ്ഥലത്തും പ്രാര്‍ത്ഥാനാനിരതനായി
നിന്നു. ബാലാമണിയമ്മയിലുള്ള പോലെത്ത തന്റെ മാതൃത്വം എല്ലാവര്‍ക്കും സ്നേഹമായി നല്‍കിയതും
അവരുടെ വാക്കുകളിലെ സത്യസന്ധതയെക്കുറിച്ചും കഥാകാരന്‍ വാചാലനായി.
നാടകോത്സവത്തിന് അരങ്ങൊരുങ്ങി
തൃശൂര്‍ : കേരള
സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ആറാം രാജ്യാന്തര നാടകോല്‍സവത്തിന്
അരങ്ങൊരുങ്ങി. ജനുവരി 27 മുതല്‍ ഫെബ്രുവരി മൂന്നു വരെ വിപുലമായ പരിപാടികളോടെ
ഇറ്റ്ഫോക് പ്രേക്ഷകരിലേക്കെത്തും. ഇറ്റ്ഫോക്കിന്റെ വരവറിയിച്ചുകൊണ്ടു
വിളംബരാവതരണങ്ങളുടെ ഭാഗമായി 24നു വൈകിട്ട് 6.30ന് അക്കാദമി ചെയര്‍മാന്‍
സൂര്യകൃഷ്ണമൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിച്ച 'ദീര്‍ഘചതുരം എ നാടകം അക്കാദമി
തിയറ്ററില്‍ അരങ്ങേറും.
ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചനയും മുറജപവും ആരംഭിച്ചു
ചാവക്കാട്: കോഴിക്കുളങ്ങര
ഭഗവതി ക്ഷേത്രത്തില്‍ ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചനയും മുറജപവും ആരംഭിച്ചു. ക്ഷേത്രം
തന്ത്രി പുലിയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും മറ്റ് വൈദിക ശ്രേഷ്ഠരുടെയും കാര്‍മികത്വത്തിലാണ്
അര്‍ച്ചന നടക്കുന്നത്. ലക്ഷാര്‍ച്ചനയോടുബന്ധിച്ച് ക്ഷേത്രം മേല്‍ശാന്തി രാജഗോപാലന്‍
എമ്പ്രാന്തിരി, പ്രകാശ മാരാര്‍, ചിറ്റാട ലീലഅമ്മ, പെരിങ്ങാടന്‍ ചക്കമ്മു എനീ
ക്ഷേത്ര ജീവനക്കാരെ പൊന്നാറ്റ ചാര്‍ത്തി ആദരിച്ചു. ഉപഹാരവും നല്‍കി. മാതൃസമിതിയുടെ
നേതൃത്വത്തില്‍ തിരുവാതിരക്കളിയും അവന്തികസുധീഷും സംഘവും അവതരിപ്പിച്ച സംഘന്രിത്തവും
കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.
കനാലില്‍ ചോര്‍ച്ച: കാഞ്ഞാണി പണിക്കര്‍ റോഡും വീടുകളും വെള്ളക്കെട്ടില്‍
കാഞ്ഞാണി: ഇറിഗേഷന്‍
കനാലിലെ ചോര്‍ച്ച മൂലം വെള്ളം പുറത്തേക്ക് ഒഴുകി കാഞ്ഞാണി പണിക്കര്‍ റോഡും ഒട്ടേറെ
വീടുകളും വെള്ളക്കെട്ടിലായി. മണലൂര്‍ പഞ്ചായത്തിലെ തോട്ടുപുറയ്ക്കല്‍ രജിത
സുബ്രഹ്മണ്യന്‍, കളരിക്കല്‍ ബാലന്‍ പണിക്കര്‍ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
പ്രദേശത്തെ അമ്പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പണിക്കര്‍ റോഡും വെള്ളത്തില്‍
മുങ്ങി. കരകൃഷിക്കുവേണ്ടി വെള്ളം കനാലിലൂടെ തുറന്ന് വിട്ടിരുന്നു. കനാലിന്റെ
കേടുവന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാതെ വെള്ളം തുറന്നുവിട്ടതാണ് പ്രശ്നമായത്.
വാടാനപ്പള്ളി ജുമാമസ്ജിദ് കമ്മിറ്റി ഓഫിസ് ഉദ്ഘാടം നിര്‍വഹിച്ചു
വാടാനപ്പള്ളി: തെക്കെ ജുമാമസ്ജിദ് കമ്മിറ്റി ഓഫിസ്, വിദ്യാര്‍ഥികളുടെ ഭക്ഷണശാല എന്നിവയുടെ ഉദ്ഘാടനം മഹല്ല് ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ല്യാര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് എ എ മുഹമ്മദ്ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍ ഇ നാസര്‍, വൈസ് പ്രസിഡന്റ് പി കെ അഹമ്മദ്, മുദരീസ് ഷിഹാബുദ്ദീന്‍ മൌലവി, പി എ മുഹമ്മദ്, അറക്കല്‍ അന്‍സാരി, കെ കെ ഹീഫ ഹാജി, ആര്‍ കെ മുഹമ്മദാലി, എന്‍ കെ അബൂബക്കര്‍ ഹാജി, ഷിഹാബ് അഞ്ചങ്ങാടി, മന്‍സൂര്‍ മുക്രിയകത്ത്, എന്‍ എം ഷൌക്കത്തലി, കെ കെ അബ്ദുല്ല, പി എം മുഹമ്മദുണ്ണി, പി യു ഹീഫഹാജി, എ എ റസാഖ് എന്നിവര്‍ സംസാരിച്ചു.
ഇ.എസ്.ഐ ചികില്‍സാ സൌകര്യം നിലവില്‍ വന്നു
കൊടുങ്ങല്ലൂര്‍: ആതുരസേവന രംഗത്ത് 23 വര്‍ഷം പിന്നിട്ട കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ ഇ.എസ്.ഐ ചികില്‍സാ സൌകര്യം നിലവില്‍ വന്നതായി മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എ എ അബ്ദുല്‍ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിരോധ വകുപ്പിന്റെ ഇ.സി.എച്ച്.എസ് എംപാനല്‍മെന്റും ആശുപത്രിക്ക് അനുവദിച്ച് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2013, ഡിസംബർ 21, ശനിയാഴ്‌ച
മണല്‍മാഫിയക്കെതിരായി സമരം നടത്തുന്ന ജസീറക്ക് വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം
എറണാകുളം: ദല്‍ഹിയിലെ കൊടും തണുപ്പില്‍ മണല്‍മാഫിയക്കെതിരായി സമരം നടത്തുന്ന ജസീറക്ക് വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം പ്രഖ്യാപിച്ചു. മൂന്നുമാസമായി സമരം തുടരുന്ന ജസീറക്ക് അഞ്ചുലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക. നേരത്തെ, എല്‍.ഡി.എഫിന്‍്റെ ക്ളിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മ സന്ധ്യക്കും ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കിയിരുന്നു.
സഹപാഠിക്ക് ചികില്‍സാ ധസഹായം നല്‍കി
ചാവക്കാട്: ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ച പ്രാര്‍ഥനയോടെയാണ് ചാവക്കാട് എം.ആര്‍.ആര്‍.എം ഹൈസ്കൂളിലെ കുട്ടികള്‍ ആ പണം നല്‍കിയത്. ഹൃദയവാല്‍വിന് തകരാറുളള എം.ആര്‍.ആര്‍.എം ഹൈസ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയായ വഞ്ചിക്കടവ് കുന്നത്ത് നൌഷാദിന്റെ മകള്‍ ഹസ്ന(10)ക്കാണ് 25,000 രൂപ കൈമാറിയത്.
കടപ്പുറം പഞ്ചായത്തില്‍ കര്‍മ്മസമിതികള്‍
ചാവക്കാട്: കടപ്പുറം ഗ്രാമപ്പഞ്ചായത്ത് 2014-15 സാമ്പത്തിക വര്‍ഷത്തെ കര്‍മ്മസമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് റംല അഷ്റഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വികസന സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജമീല ബഷീര്‍, ക്ഷേമകാര്യ സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ അബ്ദുല്‍കരീം,
സ്നേഹ സമ്മാനമാകാന്‍ വിരിഞ്ഞത് നക്ഷത്രക്കൂട്ടം
ചാവക്കാട്: മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോവന്റ് ഗേള്‍സ് ഹൈസ്കൂളില്‍ ഒരു മണിക്കൂറിനുളളില്‍ വിടര്‍ന്നത് അഞ്ഞൂറോളം നക്ഷത്രങ്ങള്‍. ക്രിസ്മസിന്റെ ഭാഗമായി കുട്ടികള്‍ ഉണ്ടാക്കിയ ആശംസ കാര്‍ഡുകളും മാനോഹരമായി. ക്ഷത്രവും ക്രിസ്മസ് കാര്‍ഡും ഉണ്ടാക്കുകയും അവ പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും സമ്മാനമായി നല്‍കിയുമാണു കുട്ടികള്‍ മാതൃക തീര്‍ത്തത്.
2013, ഡിസംബർ 19, വ്യാഴാഴ്‌ച
ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ അപേക്ഷകര്‍ക്കായി 1,61,000 രൂപ അനുവദിച്ചു
ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ അപേക്ഷകര്‍ക്കായി 1,61,000 രൂപ ചികിത്സാസഹായമായി സംസ്ഥാന പട്ടികജാതി വികസന വകുപ്പില്‍നിന്ന് അനുവദിച്ചു. കെ വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ. മുഖേന അപേക്ഷ ല്‍നകിയവര്‍ക്കാണ് തുക അനുവദിച്ചത്.
മുസഫര്‍ അഹമ്മദ് ദിനാചരണത്തിന്റെ ഭാഗമായി കടപ്പുറം അനുസ്മരണ സമ്മേളനം നടത്തി
കടപ്പുറം: മുസഫര്‍ അഹമ്മദ് ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം കടപ്പുറം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. പ്രഫ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയസെക്രട്ടറി എം കൃഷ്ണദാസ്, കെ വി ഷാഹു, ആച്ചി ബാബു, പി എം ബീരു, എം എസ് പ്രകാശന്‍, ടി കെ രവീന്ദ്രന്‍, പി എച്ച് റഹീം, സെയ്നുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
സാന്ത്വനമേകാനായി ചലച്ചിത്ര പ്രവര്‍ത്തകര്‍
അന്തിക്കാട്: പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ ജീവകാരുണ്യ ഫിലിം ക്ളബ്ബ് തുടങ്ങുന്നു. ഹോം തിയ്യറ്റര്‍ ഒരുക്കി ഹ്രസ്വചലച്ചിത്രമേളകള്‍ സംഘടിപ്പിച്ച് അതില്‍നിന്നു കിട്ടുന്ന വരുമാനമാണ് രോഗികള്‍ക്കായി നല്‍കുക. 21ന് രാവിലെ 9.30ന് കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മണി ശശി അധ്യക്ഷയാകും. സംവിധായകന്‍ രമേഷ്ദാസ്, അവയവദാനം നടത്തിയ കാഞ്ഞാണിയിലെ പ്രിനീഷ് എന്നിവരെ അനുസ്മരിക്കുമെന്ന് വാര്‍ത്താസമ്മേളത്തില്‍ സിനിമാ ഗാന രചയിതാവ് സജീവ് നവകം, സംവിധായകന്‍ ബഷീര്‍ അന്തിക്കാട് എന്നിവര്‍ പറഞ്ഞു.
അഴിമതി ആരോപണം: അന്വേഷണം നേരിടാന്‍ തയാറാണെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ്
നാട്ടിക: സി.പി.എം ആവശ്യപ്പെടുന്ന ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നു നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് അനില്‍ പുളിക്കല്‍. ജംക്ഷനില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ചു സി.പി.എം നാട്ടിക ലോക്കല്‍ കമ്മിറ്റി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുകയും പഞ്ചായത്തിനു മുന്‍പില്‍ ധര്‍ണ നടത്തുകയും ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു
മുസിരിസ് പുഷ്പമേള: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊടുങ്ങല്ലൂര്‍: കേരളത്തിലെ ഏറ്റവും വലിയ പുഷ്പമേളയ്ക്ക് ചരിത്രനഗരത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള ചേരമാന്‍ പറമ്പില്‍ പുഷ്പമേളയ്ക്കായി 75,000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന പവലിയന്‍ പൂര്‍ത്തിയായി കഴിഞ്ഞതായി ടി.എന്‍.പ്രതാപന്‍ എം.എല്‍.എ,
വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ട്രാവല്‍ ഏജന്‍സി ഉടമ അറസ്റില്‍
തൃപ്രയാര്‍: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമയെ പോലിസ് അറസ്റ്റ് ചെയ്തു. തൃപ്രയാര്‍ ടേക്ക് ഓഫ് ട്രാവല്‍സ് ഉടമ ചെന്ത്രാപ്പിന്നി സ്വദേശി തേവര്‍ക്കാട്ടില്‍ ജെയ്മോനെയാണ് വലപ്പാട് പോലിസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി നസിറുദ്ദീന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വിസ വാഗ്ദാനം ചെയ്ത് 1,34,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വലപ്പാട് അഡീഷണല്‍ എസ്.ഐ കെ കെ രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഒപി ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കാനുളള നീക്കം ഉപേക്ഷിച്ചു
കെ എം അക് ബര്‍
ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഒപി ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കാനുളള നീക്കം നഗരസഭ
കൌണ്‍സിലറുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. താലൂക്ക് ആശുപത്രില്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് ഒപി ടിക്കറ്റിന് രണ്ട് രൂപയെന്നത് അഞ്ച് രൂപയാക്കണമെന്ന് പല അംഗങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ നരസഭ മുന്‍ചെയര്‍മാനും കൌസിലറുമായ എം.ആര്‍.രാധാകൃഷ്ണന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍്ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
മണത്തല പള്ളിയോട് ചേര്‍ന്നുളള ഹൈദ്രോസ്കുട്ടി മൂപ്പരുടെ മഖ്ബറയില്‍ നിന്നു ഭണ്ഡാരം മോഷ്ടിച്ചു
ചാവക്കാട്: മണത്തല പള്ളിയോട് ചേര്‍ന്നുളള ഹൈദ്രോസ്കുട്ടി മൂപ്പരുടെ മഖ്ബറയില്‍ നിന്നു ഭണ്ഡാരം മോഷ്ടിച്ചു. മഖ്ബറയുടെ ഗ്രില്ലിന്റെ വാതിലിലെ താഴ് തകര്‍ത്താണ് അകത്തുകടന്നിട്ടുളളത്. ജാറത്തിന് തലഭാഗത്ത് വച്ചിരുന്ന വലിയ ഭണ്ഡാരമാണ് മോഷ്ടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഭണ്ഡാരം എണ്ണി തുക മാറ്റിവച്ചിരുന്നതിനാല്‍ വലിയസംഖ്യ നഷ്ടപ്പെട്ടില്ലെന്നാണ് കരുതുന്നത്.
2013, ഡിസംബർ 18, ബുധനാഴ്‌ച
ചാവക്കാട് - ചേറ്റുവ റോഡിന്റെ നിര്‍മ്മാണം! ഗുരുവായൂര്‍ കുടിവെള്ള പദ്ധതി!! തടസ്സങ്ങള്‍ നീക്കാന്‍ ധാരണയായി
ചാവക്കാട്: ചാവക്കാട് - ചേറ്റുവ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, ഗുരുവായൂര്‍ കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പിടല്‍ ജോലികള്‍ക്കും ഉണ്ടായിരുന്ന തടസ്സങ്ങള്‍ നീക്കാന്‍ ധാരണയായി. തൃശ്ശൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയപാത, പെതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, പോലീസ് വകുപ്പ് മേധാവികള്‍ സംബന്ധിച്ചു.
2013, ഡിസംബർ 17, ചൊവ്വാഴ്ച
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പെട്ടിഓട്ടോറിക്ഷ കുത്തിപൊളിച്ച് പണവും രേഖകളും മോഷ്ടിച്ചു
ചാവക്കാട്: പേരകം വാഴപ്പുള്ളി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പെട്ടിഓട്ടോറിക്ഷയുടെ എഫ്എ ബോക്സ് കുത്തിപൊളിച്ച് പണവും രേഖകളും മോഷ്ടിച്ചു. വാഴപ്പുള്ളി കറുപ്പംവീട്ടില്‍ ബഷീറിന്റെ ഓട്ടോറിക്ഷയില്‍ നിന്നാണ് മോഷണം. ആര്‍സിബുക്ക്, ലൈസന്‍സ്, ഇന്‍ഷൂറന്‍സ് എന്നിവയാണ് മോഷ്ടിച്ചത്. തൊട്ടടുത്ത വീട്ടില്‍ രാത്രിയില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തിരുതാണ്. രാവിലെ നോക്കിയപ്പോഴാണ് മോഷണവിവരം അറിയുത്. പൊലീസില്‍ പരാതി നല്‍കി.
വലിയവളളം ഇടിച്ച് ബോട്ട് ഭാഗികമായി പൊളിഞ്ഞു
ചാവക്കാട്: കടലില്‍ മത്സ്യബന്ധന ബോട്ടില്‍ വലിയവളളം ഇടിച്ച് ബോട്ട് ഭാഗികമായി പൊളിഞ്ഞു. ബോട്ടില്‍ വെളളം കയറി. നാലു മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുനക്കക്കടവ് ഫിഷ്ലാന്‍ഡിങ് സെന്ററില്‍ നിന്നും മത്സ്യബന്ധത്തിനുപോയ ബോട്ട് തമിഴ്നാട് കന്യാകുമാരി കുറുമ്പ ആന്റണിയുടെ ഉടമസ്ഥതയിലുളള ബോട്ടാണ് പൊളിഞ്ഞത്.
ഉംറ പഠന ക്ളാസ് നടത്തി
ചാവക്കാട്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഉംറ പഠന ക്ളാസ് കെ എം മുഹമ്മദ് മുസല്യാര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ടി കെ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. സി പി അബൂബക്കര്‍ ദാരിമി, തെക്കരകത്ത് കരീം ഹാജി, കെ പി ആഷിഫ്, പി എം ഇര്‍ഷാദ്, ജബാര്‍ എന്നിവര്‍ സംസാരിച്ചു.
നഗരസഭ ജീവനക്കാരിയെ അപമാനിച്ച സംഭവം: കൌണ്‍സിലര്‍ അറസ്റില്‍
കുന്ദംകുളം: നഗരസഭ ജീവനക്കാരിയെ അപമാനിച്ച സംഭവത്തില്‍ കൌണ്‍സിലറും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ കെ വി ഗീവറിനെ കുന്ദംകുളം പോലിസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനാണ് എസ്.ഐ കെ മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഗീവറിനെ അറസ്റ് ചെയ്തത്.
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റില്‍
ഗുരുവായൂര്‍: ബ്രഹ്മക്കുളത്ത് സി.പി.എം. പ്രവര്‍ത്തകന്‍ കുന്നകോരത്ത് ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൂടി അറസ്റില്‍. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ബ്രഹ്മക്കുളം വിളക്കത്തല വീട്ടില്‍ സുരേഷ്കുമാറിനെ (ശ്രീജിത്ത്)യൊണ് ഗുരുവായൂര്‍ സി.ഐ. കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ് ചെയ്തത്.
കടപ്പുറം തൊട്ടാപ്പില്‍ മൂന്ന് വീടുകളില്‍ മോഷണം
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൌസിടുത്ത് മൂന്ന് വീടുകളില്‍ മോഷണം. പണവും മൊബൈല്‍ ഫോണുകളും ഗൃഹോപകരണങ്ങളും കവര്‍ന്നു. തൊട്ടാപ്പ് തൊടു വീട്ടില്‍ ബാലന്‍, കൊച്ചിക്കാരന്‍ അഹമ്മദുണ്ണി, കറുപ്പം വീട്ടില്‍ മൊയ്തുണ്ണി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
2013, ഡിസംബർ 10, ചൊവ്വാഴ്ച
മുസ്ലിം യൂത്ത്‌ലീഗ് പഠന ക്ലാസ്സ് സംഘടിപ്പിച്ചു
ചാവക്കാട്: മുസ്‌ലിം യൂത്ത്‌ലീഗ് കടപ്പുറം ആശുപത്രി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. അഞ്ചങ്ങാടി സിഎച്ച് സൌധം ഹാളില്‍ നടന്ന പഠന ക്ലാസ്സ് മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ പി വയനാട് ക്ലാസിന് നേതൃത്വം നല്‍കി. ആശുപത്രി മേഖലാ യൂത്ത്‌ലീഗ് പ്രസിഡന്‍റ് എ കെ നിഷാദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈ.പ്രസിഡന്‍റ് ആര്‍ കെ ഇസ്മായില്‍, ബ്ലോക്ക് മെമ്പര്‍ പി എം മുജീബ്, യൂത്ത്‌ലീഗ് മണ്ഡലം ജന .സെക്രട്ടറി എ എച്ച് സൈനുല്‍ ആബിദീന്‍, യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് വി എം മനാഫ്, സെക്രടറി വി പി മന്‍സൂറലി, ടി ആര്‍ ഇബ്രാഹിം ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ആര്‍ ഐ റിഷാം സ്വാഗതവും പി എച്ച് ആഷിഫ് നന്ദിയും പറഞ്ഞു.
ചാവക്കാട് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചു
ചാവക്കാട്: എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ 2014-16 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിംഗ് ഡിപ്ളോമ, എന്‍.ടി.സി, വി.എച്ച്.എസ്.ഇ, പാരാമെഡിക്കല്‍, ടി.ടി.സി, ബി.എഡ്, ടൈപ്പിസ്റ്, ക്ളര്‍ക്ക്, പ്യൂണ്‍ , സ്വീപ്പര്‍, ഡ്രൈവര്‍ തുടങ്ങിയ 50 ല്‍ അധികം ലിസ്റുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ മാസം 21 വരെ രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം ഹാജരായി സെലക്ട് ലിസ്റുകള്‍ പരിശോധിക്കാവുന്നതും പരാതിയുണ്ടെങ്കില്‍ രേഖാമൂലം സമര്‍പ്പിക്കാവുതുമാണ്.
കുഞ്ഞിളം മനസുകളിലെ കാരുണ്യം സഹപാഠിയുടെ കുടുബത്തിന് തുണയായി
പുന്നയൂര്‍ക്കുളം: കത്തി നശിച്ച സഹപാഠിയുടെ വീടിന്റെ പുനര്‍നിര്‍മാണത്തിലേക്ക് തുക സമാഹരിച്ച് നല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി. ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി സ്കൂളിലെ പ്രീ പ്രെെമറി വിദ്യാര്‍ഥിയായ അശ്വനാന്തിന്റെ വീടാണ് ആഴ്ച്ചകള്‍ക്ക് മുന്‍പ് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് കത്തി നശിച്ചത്.
അയ്യപ്പഭക്ത സംഘം ആസ്ഥാന മന്ദിരം ഉദ്ഘാടം കെ മുരളീധരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു
ഗുരുവായൂര്‍: മമ്മിയൂര്‍ അയ്യപ്പഭക്ത സംഘത്തിനു വേണ്ടി പണി പൂര്‍ത്തിയാക്കിയ ആസ്ഥാന മന്ദിരത്തിന്റെ സമര്‍പ്പണം കെ മുരളീധരന്‍ എം.എല്‍. എ നിര്‍വ്വഹിച്ചു. പി വി വെങ്കിടകൃഷ്ണന്റെയും പത്യുനിടേയും സ്മരണാര്‍ത്ഥം നിര്‍മിച്ചതാണ് ഹാള്‍. ഭക്ത സംഘം പ്രസിഡണ്ട് എം രാജഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ഗരസഭ ചെയര്‍മാന്‍ ടി ടി ശിവദാസ്, ദേവസ്വം ചെയര്‍മാന്‍ ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു.
വോളിബോള്‍: ഡ്രാഗണ്‍സ് ചേറ്റുവ ജേതാക്കള്‍
കടപ്പുറം: വെളിച്ചെണ്ണപ്പടി വൈറ്റ് ക്യാപ്സ് ക്ളബിന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റില്‍ ഡ്രാഗണ്‍സ് ചേറ്റുവ ജേതാക്കളായി. കാസ്കോ ആറ്റുപുറത്തെയാണ് തോല്‍പിച്ചത്. മുനക്കക്കടവ് ഫിഷ്ലാന്‍ഡിങ് സെന്റര്‍ ലേബര്‍ കോ-ഓര്‍ഡിഷേന്‍ കമ്മിറ്റി പ്രസിഡന്റ് പി എ സിദ്ദി സമ്മാനദാനം നിര്‍വഹിച്ചു. ക്ളബ് പ്രസിഡന്റ് ആര്‍ എം ഇര്‍ഫാന്‍ അധ്യക്ഷത വഹിച്ചു. ക്ളബ് രക്ഷാധികാരി പി എ ജലാലു, സെക്രട്ടറി എം എം ജംഷാദ്, പി എച്ച് ഉവൈസ് എന്നിവര്‍ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)