ഗുരുവായൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജ്മുറിയില്‍ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.
കോഴിക്കോട് ചേവായൂര്‍ കാളാണ്ടിത്താഴം തൈപ്പറമ്പില്‍ അനില്‍കുമാര്‍ (35), ചേവായൂര്‍ തെരുവത്ത്കടവില്‍ പള്ളിയേടത്ത്കണ്ടിവീട്ടില്‍ സജിയുടെ ഭാര്യ സലിത (30) എന്നിവരാണ് മരിച്ചത്.
മുറിയിലെ ഫാനില്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചാണ് സലിത കെട്ടിത്തൂങ്ങിയത്. ഇതേ ഫാനില്‍ത്തന്നെ മുണ്ടുപയോഗിച്ച് തൂങ്ങിയെങ്കിലും അനില്‍കുമാറിന്റെ ജഡം മുണ്ടുമുറിഞ്ഞ് താഴെ വീണ നിലയിലായിരുന്നു.
ഇതുസംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: അനില്‍കുമാറും സലിതയും പ്രണയത്തിലായിരുന്നു. ഡ്രൈവറായ അനില്‍കുമാറിന് ഭാര്യയും കുട്ടികളുമുണ്ട്. സലിതയുടെ കുട്ടികളെ കൊണ്ടുപോകുന്ന സ്‌കൂള്‍ബസ്സിന്റെ ഡ്രൈവറാണ് അനില്‍. ഈ പരിചയമായിരുന്നു ഇവരെ പിന്നീട് പ്രണയത്തിലെത്തിച്ചത്. അനില്‍കുമാറുമായുള്ള അടുപ്പം സലിതയോട് ഭര്‍ത്താവ് സജി ചോദ്യംചെയ്യുകയും ഇതേത്തുടര്‍ന്ന് വഴക്കുണ്ടാകുകയും ചെയ്തു. പിന്നീട് സലിതയെ സ്വന്തംവീട്ടില്‍ കൊണ്ടാക്കി.
ചൊവ്വാഴ്ച വെളുപ്പിനാണ് രണ്ടുപേരും ഗുരുവായൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഉച്ചതിരിഞ്ഞിട്ടും മുറി തുറക്കാതായപ്പോള്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി പൂട്ടുപൊളിച്ച് അകത്തു കടന്നു.
ഇവര്‍ ലോഡ്ജില്‍ വ്യാജവിലാസമായിരുന്നു നല്‍കിയത്. അനില്‍കുമാറിന്റെ മഹീന്ദ്ര ടെമ്പോയിലായിരുന്നു ഇരുവരും വന്നത്. കെ.എല്‍. 11- 7997 ആയിരുന്നു വണ്ടിനമ്പര്‍. ഇതുപ്രകാരം അന്വേഷിച്ചപ്പോഴാണ് വിലാസം പോലീസിന് ലഭിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.