പുന്നയൂര്‍ക്കുളം: വീട്ടില്‍ മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തിയ കേസില്‍ വീട്ടമ്മയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അകലാട് മൂന്നൈനി പടിഞ്ഞാറ് അമ്പലം റോഡില്‍ തറയില്‍ കൃഷ്ണന്റെ ഭാര്യ മണി(50)യെയാണ് ചാവക്കാട് എക്സൈസ് ഇന്‍സ്പെക്്ടര്‍ പി ഡെനിമോന്‍, പ്രിവന്റിവ് ഓഫീസര്‍ വി ആര്‍ രാജീവ്, സിദ്ധാര്‍ഥന്‍, ജിന്റോ, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം അറസ്റ്റ് ചെയ്തത്. മണിയുടെ വീട്ടില്‍ മദ്യ വില്‍പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് എക്സൈസ് സംഘം വീട്ടിലെത്തി മദ്യ ശേഖരം പിടികൂടിയിരുന്നു. അന്ന് മണിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇത് തടഞ്ഞു. എക്സൈസ് സംഘത്തോടൊപ്പം വനിതാ ഗാര്‍ഡില്ലെന്ന കാരണം പറഞ്ഞായിരുന്നു തടഞ്ഞത്. എന്നാല്‍ ഈ കേസില്‍ ഇതു വരെ മണി ജാമ്യമെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ എക്സൈസ് സംഘം വടക്കേകാട് പോലിസിന്റെ സഹായത്തോടെ മണിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജറാക്കിയ ഇവരെ റിമാന്റ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.