കെ എം അക്ബര്‍
പെരുമ്പിലാവ്: ക്ഷമാപണത്തിന്റെ ഭാഷയറിയാത്ത പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദീന്‍ എളമരം അഭിപ്രായപ്പെട്ടു. പോലിസും ഭരണകൂടവും നടത്തുന്ന മുസ്ലിം വേട്ടക്കെതിരെ പോപുലര്‍ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന നയവിശദീകരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പോലിസും ഭരണകൂടവും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെയുള്ള മുസ്ലിം പക്ഷത്തു നിന്നുള്ള സ്വരമാണ് പോപുലര്‍ ഫ്രണ്ടിന്റെതെന്നും പ്രവാചകനെ അവഹേളിച്ച വ്യക്തിയെ കൂടെയിരുത്തി സെമിനാര്‍ നടത്തി ന്യൂനപക്ഷ വിരുദ്ധതക്ക് ആക്കം കൂട്ടുകയാണ് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയനെന്നും നസറുദീന്‍ എളമരം കുറ്റപ്പെടുത്തി. പെരുമ്പിലാവ് സെന്ററില്‍ നടന്ന ചടങ്ങില്‍ പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം ഫാറൂഖിന് പതാക കൈമാറിയാണ് ഈ മാസം 23 വരെ നീണ്ടുനില്‍ക്കുന്ന ജാഥ അദ്ധേഹം ഉദ്ഘാടനം ചെയ്തത്. ജില്ലാ പ്രസിഡന്റ് എം ഫാറൂഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ കെ ഹുസൈര്‍, തൃശൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. തൃശൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അബ്ദുള്‍ഖാദര്‍, സെക്രട്ടറി ഷംസുദീന്‍, ഏരിയ പ്രസിഡന്റുമാരായ ദിലീഫ്, സുബൈര്‍, ലത്തീഫ് നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.