നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ എന്‍.ആര്‍.ഐകള്‍ക്കും പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ വിദേശത്ത് നിന്നും പാന്‍കാര്‍ഡിനായി എങ്ങനെ അപേക്ഷ സമര്‍പ്പിക്കാമെന്നത് വിദേശ ഇന്ത്യക്കാര്‍ തിര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇതിന് മുന്‍പ് പാന്‍ കാര്‍ഡ് എന്താണെന്ന് നോക്കാം?
ആദായ നികുതി വകുപ്പ് നല്‍കുന്ന പത്തക്ക ആല്‍ഫാ ന്യൂമറിക്ക് അക്കത്തോട് കൂടിയ തിരിച്ചറിയല്‍ കാര്‍ഡാണ് പാന്‍കാര്‍ഡ്. ഈ അക്കം ഉപയോഗിച്ചാണ് ആദായ നികുതി വകുപ്പ് നികുതി ദായകരെ തിരിച്ചറിയുന്നത്. നികുതിവെട്ടിപ്പും നികുതി സംബന്ധിച്ച ക്രമക്കേടുകളും തടയുന്നതിനാണ് നികുതി ദായകര്‍ക്ക് സര്‍ക്കാര്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വിദേശ ഇന്ത്യക്കാര്‍ ഇതിന് വേണ്ടി അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഇവിടെ.
ഇന്ത്യന്‍ പൗരനാണെങ്കിലും അപേക്ഷ നല്‍കുന്ന സമയത്ത് വിദേശത്ത് ജോലി ചെയ്യുന്നവരെയാണ് ആദായ നികുതി വകുപ്പ് എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നികുതി അടയ്‌ക്കേണ്ട വിദേശ പൗരത്വമുളളവരെയും നോണ്‍ റെസിഡന്റ് ഗണത്തിലാണ് ആദായ നികുതി വകുപ്പ് പരിഗണിക്കുന്നത്.
വിദേശ ഇന്ത്യക്കാര്‍ പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള എ.ഒ കോഡ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
നാട്ടിലെ മേല്‍വിലാസം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദേശത്തെ മേല്‍വിലാസം നല്‍കാവുന്നതാണ്. വിദേശത്തെ വീട്ട് അഡ്രസ്സോ, ഓഫീസ് അഡ്രസ്സോ നല്‍കാവുന്നതാണ്. വിദേശ അഡ്രസ്സാണ് നല്‍കുന്നതെങ്കില്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ പാന്‍കാര്‍ഡ് അയച്ചു തരുന്നതിനായുള്ള കൊറിയര്‍ ചാര്‍ജ് നല്‍കണം.
മേല്‍വിലാസം നല്‍കുന്ന അവസരത്തില്‍ പൂര്‍ണമായ മേല്‍വിലാസം ഉള്‍ക്കൊള്ളിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പിന്‍ കോഡ് രേഖപ്പെടുത്താന്‍ മറക്കരുത്. ശരിയായ ഇ-മെയില്‍ വിലാസം നല്‍കേണ്ടതും നിര്‍ബന്ധമാണ്. വിദേശത്തെ വീട്ട് അഡ്രസ്സാണ് നല്‍കുന്നതെങ്കില്‍ അത് തെളിയിക്കുന്ന രേഖകളുടെ കോപ്പി നല്‍കണം.
ഇതെല്ലാം കഴിഞ്ഞാല്‍ പിന്നെ വേണ്ടത് അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയാണ്. അപേക്ഷയില്‍ ഒപ്പിടേണ്ടതുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.