ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി ആശുപത്രി റോഡില്‍ രാത്രിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തിയ പത്തംഗസംഘം യുവാവിന്റെ മുഖം കല്ലുകൊണ്ട് ഇടിച്ചുകീറി. കൊലവിളി നടത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ മാരകമായ പരുക്കേറ്റ അഞ്ചങ്ങാടി ആനാംകടവില്‍ സെയ്താലിയുടെ മകന്‍ അബ്ദുല്‍ ലത്തീഫി(31)നെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11.30നാണ് ആക്രമണം. അഞ്ചങ്ങാടിയില്‍നിന്ന് ആശുപത്രി റോഡിലുളള തന്റെ സഹോദരിയുടെ വീട്ടിലേക്കു പോകുംവഴി ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവത്രെ. ഇടിക്കട്ട, ഇരുമ്പു പൈപ്പ്, കല്ല് എന്നിവ ഉപയോഗിച്ചു ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. മുഖത്തും കണ്ണിനും സാരമായ പരുക്കേറ്റിട്ടുണ്ട്. രക്തത്തില്‍ കുളിച്ചു നിലവിളിച്ച ഇയാളെ ഒാടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സിഐ എസ്. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍ വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് എസ്ഐ പി. അബ്ദുല്‍ മുനീര്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.