ദുബയ്: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം അബൂദബിയിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയും ജലവും സംബന്ധിച്ച ഇടപാടുക സുഗമമാകും. അബൂദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എ.ഡി.ഡി.സി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇത്തരം ഇടപാടുകള്‍ക്ക് നിലവില്‍ എമിറേറ്റ്സ് ഐഡി നിയമപരമായി നിര്‍ബന്ധമാക്കിയിട്ടില്ല. കാര്‍ഡുള്ളവര്‍ക്ക് ഇടപാടുകളില്‍ 50 ശതമാനം സമയം ലാഭിക്കാനും സാധിക്കും. തല്‍കാലം അല്‍ ഐന്‍ മേഖലയെ ഇതില്‍ പെടുത്തിയിട്ടില്ല. ഐഡി സ്കാന്‍ ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താവിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്നത് മൂലമാണിത്. എ.ഡി.ഡി.സിയുടെ എല്ലാസര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ഇടപാടുകള്‍ക്കും തിരിച്ചറിയല്‍ രേഖയായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കുന്നത് സംബന്ധിച്ച് എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റിയുമായി ധാരണയായിട്ടുണ്ട്. ഇത് നടപ്പാക്കുന്നതോടെ അബൂദബി നഗരത്തിലെയും കിഴക്കന്‍പടിഞ്ഞാറന്‍ പ്രദേശങ്ങളിലെയും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലെ നീണ്ട ക്യൂ പകുതിയോളം കുറക്കാനാവുമെന്ന് എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മര്‍സൂക്കി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.