പേജുകള്‍‌

2010, ഡിസംബർ 23, വ്യാഴാഴ്‌ച

മാജിക് കലണ്ടര് അഥവാ മനസ്സില് തൂക്കിയിടാന് ഒരു കലണ്ടര്




2011 ലെ ഏതു തീയ്യതിയും മനസ്സില്‍ തൂക്കിയിട്ടു നടക്കാന്‍ റെഡിയായിക്കോളൂ. അതെ ഈ വര്‍ഷത്തെ ഏത് തീയതിയും നിമിഷ നേരം കൊണ്ട് പറയാവുന്ന രസികന്‍ വിദ്യയാണിത്. 2011 ആഗസ്ത് 15 എത്രാം തീയ്യതിയാണ്?....ഒരു നിമിഷം ആലോചിച്ച് നിങ്ങള്‍ക്കും പറയാം, അന്ന് തിങ്കളാഴ്ചയാണെന്ന്. എങ്ങിനെയാണന്നല്ലെ. കേട്ടോളൂ,
ഓരോമാസത്തിന്റെയും ക്രമനമ്പര്‍ നിങ്ങളുടെ മനസ്സിലുണ്ടാവുമല്ലോ. ഇനി 4 നമ്പറുകള്‍ കാണാതെ പഠിക്കണം. . നമ്പറുകളിതാണ്. 622, 503, 514, 624. അവ ക്രമത്തില്‍ ഒരോ മാസത്തിന്റെയും കോഡുകളാണ്. ജനുവരി -6, ഫെബ്രുവരി-2, മാര്‍ച്ച്-2, ഏപ്രില്‍-5, മെയ്-0, ജൂണ്‍-3, ജൂലൈ-5,ആഗസ്ത്-1, സെപ്തംബര്‍-4, ഒക്ടോബര്‍-6, നവംബര്‍-2, ഡിസംബര്‍-4 എന്നിവയാണ് ആ കോഡുകള്‍. ഇനി ആഗസ്ത് 15 എങ്ങിനെയാണ് തിങ്കളാഴ്ചയെന്ന് കിട്ടിയതെന്ന് നോക്കാം.
അതിനായി ആദ്യം ആഗസ്തിന്റെ കോഡ് മനസ്സിലാക്കുക. അത് ഒന്നാണല്ലോ. ശേഷം തീയ്യതിയുമായി കോഡ് കൂട്ടുക. അപ്പോള്‍ 16 എന്ന് ലഭിക്കുന്നു. (1+15=16) കിട്ടിയ സംഖ്യയില്‍ നിന്ന് 7 കൊണ്ട് ഹരിക്കാവുന്ന സംഖ്യകളെല്ലാം ഒഴിവാക്കുക. ഇവിടെ 16 ആയതു കൊണ്ട് 14 ഒഴിവാക്കാം.(16-14=2) ബാക്കി ലഭിക്കുന്ന സംഖ്യയിലാണ് സൂത്രമിരിക്കുന്നത്.
ലഭിച്ച സംഖ്യ ഒന്നായാല്‍ ഞായറും രണ്ടായാല്‍ തിങ്കളുമായിരിക്കും. 3-ചൊവ്വ, 4-ബുധന്‍, 5-വ്യാഴം, 6- വെള്ളി എന്നിങ്ങനെയാവും ഉത്തരം. ഇനി ശിഷ്ടമൊന്നും ലഭിച്ചില്ലെങ്കില്‍ ശനിയും. കൌതുകത്തിന് മാത്രമല്ല കാര്യത്തിനും അടുത്ത വര്‍ഷം ഈ കലണ്ടര്‍ വിദ്യ പയറ്റാന്‍ തയ്യാറായിക്കോളൂ,,,




--
 
പ്രത്യേക അറിയിപ്പ്
മലയാളം വാര്‍ത്തകള്‍ പുതിയ സംവിധാനങ്ങളിലൂടെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. 
VISIT DAILY: http://www.malayalamvarthakal.com/

MOHAMED YASEEN ORUMANAYOOR
MOB: 00968-98489536
malayalamvarthakal@gmail.com, malayalamvarthakal@yahoo.com.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.