മസ്‌കത്ത്: അയല്‍ രാജ്യങ്ങള്‍ക്ക് സൗഹൃദ സന്ദേശവുമായി 'സീനത്ത് അല്‍ ബിഹാര്‍' എന്ന കപ്പലിന്റെ യാത്ര തുടങ്ങി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശപ്രകാരമാണ് ഒമാന്റെ സമുദ്ര യാത്രാ ചരിത്രത്തില്‍ മറ്റൊരധ്യായം കുറിക്കാന്‍ 'സീനത്ത് അല്‍ ബിഹാര്‍' ഇന്നലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തുനിന്ന് പുറപ്പെട്ടത്. നേരത്തെ 'ജുവല്‍ ഓഫ് മസ്‌കത്ത്' നടത്തിയ ലോക പര്യടനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
കുവൈത്ത് തുറമുഖമായ അല്‍ ശുവൈഖിലേക്കാണ് 'സീനത്ത് അല്‍ ബിഹാറി'ന്റെ ആദ്യ യാത്ര. ഈ മാസം 20ന് അവിടെയെത്തുന്ന കപ്പല്‍ മൂന്നു ദിവസം തങ്ങും. തുടര്‍ന്ന് ബഹ്‌റൈനിലെ സല്‍മാന്‍ തുറമുഖത്തെത്തും. 25ന് എത്തുന്ന കപ്പല്‍ 28 വരെ ബഹ്‌റൈനിലുണ്ടാകും.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ തുറമുഖമാണ് മൂന്നാമത്തെ കേന്ദ്രം. അവിടെ നിന്ന് ഇറാനിലെ ബന്ദര്‍ അബ്ബാസ്, മക്‌റാന്‍ തുറമുഖങ്ങളിലേക്കാണ് 'സീനത്ത് അല്‍ ബിഹാര്‍' എത്തുക. ഇറാന്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം 'സീനത്ത് അല്‍ ബിഹാര്‍' ജനുവരി രണ്ടാം വാരം മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് തിരിച്ചെത്തും.
പൗരാണിക കപ്പലുകളുടെ മാതൃകയില്‍ സലാലയിലാണ് 'സീനത്ത് അല്‍ ബിഹാര്‍' നിര്‍മിച്ചത്. 61 മീറ്റര്‍ നീളമുള്ള ഈ റോയല്‍ കപ്പലില്‍ 75 പേര്‍ക്ക് യാത്ര ചെയ്യാം. ആദ്യമായി യാത്ര നടത്തിയത് 1988 മാര്‍ച്ചിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.