ചാവക്കാട്: മൂന്നാമത് ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. 29 ന് വൈകീട്ട് 5 ന് പതാക ഉയരും. 30 ന് വൈകീട്ട് 4 ന് ചാവക്കാട് ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നു വാദ്യമേളങ്ങളോടെയും നാടന്‍ കലാരൂപങ്ങളോടെയും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. കടപ്പുറത്ത് എത്തിയശേഷം നടക്കുന്ന സമ്മേളനം ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കനകദാസും സംഘവും അവതരിപ്പിക്കുന്ന 'ജയ്ഹിന്ദ്' സംഗീതനൃത്ത ശില്പം. രാത്രി 8 ന് ഹരിശ്രീ മാര്‍ട്ടിന്‍ നയിക്കുന്ന രസലയ കൊച്ചിന്റെ ഗാനമേളയും മിമിക്രിയും. 31 ന് വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം അഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കോഴിക്കോട് ജുംബോ സിസ്റ്റേഴ്‌സിന്റെ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് തുടര്‍ന്ന് കലാഭവന്‍ നവാസും ഗായകന്‍ തൃശ്ശൂര്‍ ഫ്രാങ്കോയും നയിക്കുന്ന മെഗാഷോ. രാത്രി 12 ന് വര്‍ണ്ണമഴ നടക്കുമെന്ന് ഭാരവാഹികളായ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എ.കെ. സതീരത്‌നം, ജന. കണ്‍വീനര്‍ എം.ആര്‍. രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.