പേജുകള്‍‌

2010, ഡിസംബർ 29, ബുധനാഴ്‌ച

യു.എ.ഇയില്‍ നിശ്ചിത വിസയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ മാറാം

ദുബയ്: യു.എ.ഇയില്‍ നിശ്ചിത വിസയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ആറു മാസത്തെ പ്രവേശ നിരോധമില്ലാതെ പ്രസ്തുത തൊഴില്‍ മാറാന്‍ ഇപ്പോള്‍ സാധ്യമാണെന്ന് യു.എ.ഇ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അടുത്തിടെ മന്ത്രാലയം നടപ്പാക്കിയ പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സൌകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഈയിടെ പ്രവേശ നിരോധം ചുമത്തപ്പെട്ടവര്‍ക്ക് ജനുവരി മുതല്‍ തൊഴിലനുമതി നല്‍കുമെന്നും മന്ത്രാലയത്തിലെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഹുമൈദ് ബിന്‍ ദീമാസ് പറഞ്ഞു. താല്‍പ്പര്യമില്ലാത്ത തൊഴിലാളികളെ തൊഴിലില്‍ തുടരുന്നതിന് നിര്‍ബന്ധിക്കാന്‍ സ്പോണ്‍സര്‍മാര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടുവര്‍ഷം തികയുന്നതിന് മുമ്പാണ് തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ വിടുന്നതെങ്കില്‍ അവര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കുന്നതല്ലെന്നും രണ്ടു വര്‍ഷം തൊഴിലെടുത്തിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.