രണ്ടു വീടുകളില്‍ കവര്‍ച്ചാ ശ്രമം
കെ എം അക്ബര്‍
ഗുരുവായൂര്‍: കവര്‍ച്ച പതിവായ ഗുരുവായൂരില്‍ വീട്ടുകാരെ മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച. മമ്മിയൂര്‍ എല്‍.എഫ് കോണ്‍വെന്റിനടുത്ത് പനക്കല്‍ വീട്ടില്‍ ഡോ. കുര്യാക്കോസിന്റെ വീട്ടിലാണ് കവര്‍ച്ച. 4000 രൂപയും വിലപിടിപ്പുള്ള നിരവധി വസ്തുക്കളും മോഷ്ടാക്കള്‍ കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടിനു പുറകിലെ വാതിലിന്റെ താഴ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കുര്യാക്കോസും ഭാര്യയും ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയുടെയും മകനും മരുമകളും ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയുടെയും വാതിലുകള്‍ പുറത്തു നിന്നും പൂട്ടിയിട്ട ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. രാവിലെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. ഫോണില്‍ ബന്ധുക്കളെ വിളിച്ചറിയിച്ചതോടെ അവരെത്തിയാണ് വാതില്‍ തുറക്കാനായത്. മുറിക്കകത്തെ മേശയും അലമാരയും കുത്തിത്തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. മമ്മിയൂര്‍ രാമചന്ദ്രന്‍, പടിഞ്ഞാറെ നട അന്തിക്കോട് വീട്ടില്‍ ഗീത, ചൊവ്വല്ലൂര്‍ പണിക്കവീട്ടില്‍ അസീസ് എന്നിവരുടെ വീടുകളിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഗീതയുടെ വീട്ടില്‍ കവര്‍ച്ചാശ്രമത്തിനിടെ ശബ്ദംകേട്ട് എഴുന്നേറ്റ വീട്ടുകാര്‍ മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ചതോടെ കുതറിയോടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെതെന്ന് കരുതുന്ന ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയില്‍ അടിക്കടിയുണ്ടാകുന്ന കവര്‍ച്ചകള്‍ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ മേഖലയില്‍ ഇരുപതോളം കവര്‍ച്ചകളാണ് നടന്നിട്ടുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.