മലയാളത്തിലെ ചാനല്‍ പ്രളയത്തിലേക്ക് പ്രമുഖ തമിഴ്ചാനലായ രാജ് ടിവിയും എത്തുന്നു. വിനോദത്തിനും വാര്‍ത്തകള്‍ക്കും ഒരുപോലെ പ്രധാന്യം നല്കുന്ന ചാനല്‍ അടുത്ത വര്‍ഷം ആദ്യം സംപ്രേഷണം തുടങ്ങുമെന്നാണ് അറിയുന്നത്.
എം.വി.നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ടര്‍, സൂര്യാ ടിവിയുടെ ന്യൂസ് ചാനല്‍, മനോരമയുടെ വിനോദ ചാനല്‍, മാധ്യമം, കേരളാ കൗമുദി, മംഗളം എന്നീ പത്രസ്ഥാപനങ്ങളുടെ ചാനലുകള്‍, മാതൃഭൂമിയുടെ മൂന്നു ചാനലുകള്‍, മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള ദര്‍ശന, കെ.മുരളീധരന്റെ ജനപ്രിയ, ഇന്ത്യാവിഷന്റെ വിനോദ ചാനലായ യെസ് എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും ചാനലുകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
രാജ് ടിവിയുടെ മലയാളം പതിപ്പ് ഡിസംബര്‍ ഒന്നിന് ട്രയല്‍ റണ്‍ ആരംഭിക്കുമെന്നാണ് സൂചന. മലബാര്‍ മേഖലയിലെ ആസ്വാദകരെ ഉദ്ദേശിച്ചുള്ള ചാനലിലേക്ക് പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരേയും പ്രോഗ്രം ഡയറക്ടര്‍മാരേയും നിയമിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്. തിരുവനന്തപുരമാണ് ആസ്ഥാനമെങ്കിലും കോഴിക്കോടും തൃശൂരും പുതിയ ചാനലിന്റെ സ്റ്റുഡിയോ ഉണ്ടായിരിക്കും. മലയാളികളുടെ സ്വീകരണ മുറി യുദ്ധക്കളമാക്കാനുള്ള ഒരുക്കമായിരിക്കും ഇനി ചാനല്പ്രളയം സൃഷ്ടിക്കുകയെന്ന് ഉറപ്പ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.