പേജുകള്‍‌

2010, ഡിസംബർ 27, തിങ്കളാഴ്‌ച

‘‘കളിച്ചങ്ങാടം’’ ശനിയാഴ്ച മദ്ഹാ പാര്‍ക്കില്‍

ഖോര്‍ഫുഖാന്‍: വടക്കന്‍ എമിറേററ്സിലെ ഇസ്ളാഹി മദ്രസ്സകള്‍ സംയുക്തമായി സര്‍ഗ്ഗമേള സംഘടിപ്പിക്കുന്നു. ‘‘കളിച്ചങ്ങാട’’മെന്ന പേരിലാണ് മേള നടത്തുന്നത്. ഖോര്‍ഫുഖാനിലെ മദ്ഹാ പാര്‍ക്കില്‍ ജനുവരി 1, ശനിയാഴ്്ച രാവിലെ 9 മണിക്ക് തുടങ്ങുന്ന കുരുന്നുകളുടെ മേള വൈകുന്നേരം 5 മണി വരെ നീണ്‍ട് നില്‍ക്കും. മദ്രസ്സ വിദ്യാര്‍ഥികളുടെ സാഹിത്യ കലാ കായിക മത്സരങ്ങളാണ് ഇവിടെ നടക്കുക. ഉച്ചഭക്ഷണവും പാര്‍ക്കില്‍ തന്നെ ഏര്‍പ്പെടുത്തും. ‘‘കളിച്ചങ്ങാട’’ത്തോടൊപ്പം രക്ഷിതാക്കളുടെ സൌഹൃദ മത്സരങ്ങളും നടത്തും. ‘‘കളിച്ചങ്ങാട’’ത്തിന്റെ വിജയത്തിനായി എം.എസ്. അബ്ദുല്‍ഖാദര്‍ ജനറല്‍ കണ്‍വീനറായി വിവിധ സബ്കമ്മററികള്‍ രൂപീകരിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ഫുജൈറ, ദിബ്ബ, ഖോര്‍ഫുഖാന്‍ ഇസ്ളാഹി സെന്ററുകളുമായി ബന്ധപ്പെടേണ്‍ടതാണെന്ന് കലാവിഭാഗം കണ്‍വീനര്‍ അറിയിച്ചു.
വൈകുന്നേരം നടക്കുന്ന സമാപനപരിപാടിയില്‍ ഡോ. മാത്യൂ എബ്രഹാം (ഇ.എന്‍.ടി, ഗവ. ഹോസ്പിററല്‍, ഖോര്‍ഫുഖാന്‍)  മുഖ്യാതിഥിയായിരിക്കും.  ‘‘കളിച്ചങ്ങാട’’ത്തില്‍ പങ്കെടുത്തവര്‍ക്കു മുഖ്യാതിഥി സമ്മാനങ്ങള്‍ വിതരണം ചെയ്യും. മൌലവി സലാഹുദ്ദീന്‍ അല്‍ കാശിഫി ഉത്ബോധനപ്രസംഗം  നടത്തും.
ഖോര്‍ഫുഖാന്‍ ഇസ്ളാഹി സെന്ററില്‍ ചേര്‍ന്ന സ്വാഗതസംഘരൂപീകരണയോഗത്തില്‍ മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. എ.എ.നൌഷാദ്, അബ്ദുല്‍ മജീദ്, ഉമര്‍, ഫായിസ്, ശരീഫ്, മൌലവി ഇസ്മായില്‍ അന്‍സാരി സംസാരിച്ചു.
ജനുവരി ആദ്യവാരം കോട്ടക്കലില്‍ നടക്കുന്ന എം.എസ്.എം. കേരള സ്റുഡന്‍സ് കോണ്‍ഫ്രന്‍സ് പ്രചരണത്തിന്റെ ഭാഗമായാണ് ‘‘കളിച്ചങ്ങാടം’’ സംഘടിപ്പിക്കുന്നത്. കോണ്‍ഫ്രന്‍സ് പ്രചരണത്തിന്റെ ഭാഗമായിത്തന്നെ നേരത്തെ ദുബായ് കേന്ദ്രമാക്കി സാബിര്‍ നവാസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നോളജ് ടെന്റും ഒരുക്കിയിരുന്നു.                                                                    വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്‍ടത് : അബ്ദുല്‍ഖാദര്‍ 055 2801644 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.