പാവറട്ടി: നിര്‍ധന രോഗികള്‍ക്ക് ആയുര്‍വേദ മരുന്നു നല്‍കി എളവള്ളി പഞ്ചായത്ത് ഭരണസമിതി പടിയിറങ്ങി. പുതിയ ഭരണസമിതി ഇന്നു പത്തിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വാര്‍ഡ് വിഭജന കേസിനെത്തുടര്‍ന്നാണ് എളവള്ളിയില്‍ നിലവിലുള്ള ഭരണസമിതിക്കു ഭരണം നടത്താന്‍ ഒരു മാസത്തെ സമയം അധികം ലഭിച്ചത്. വിടവാങ്ങല്‍ ചടങ്ങായി നടത്തിയ രണ്ടു ലക്ഷം രൂപയുടെ ആയുര്‍വേദ മരുന്നുവിതരണം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് തുളസി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. രാമചന്ദ്രന്‍, വികസനകാര്യ ചെയര്‍മാന്‍ സി.എഫ്. രാജന്‍, ക്ഷേമകാര്യ ചെയര്‍മാന്‍ ടി.സി. മോഹനന്‍, ശങ്കരന്‍ കാക്കശേരി, അല്‍ഫോണ്‍സ ജോര്‍ജ്, ബി.ആര്‍. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ജര്‍മനിയിലെ മ്യൂണിച്ചില്‍ ലോകകപ്പ് ജേതാക്കളുമായി കളിക്കുകയും സംവാദം നടത്തുകയും ചെയ്ത പഞ്ചായത്തിലെ ഫുട്ബോള്‍പ്രതിഭ അബു താഹിറിനെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.