ചാവക്കാട്: എടക്കഴിയൂര്‍ 153-ാമത് ചന്ദനക്കുടം നേര്‍ച്ച ജനുവരി 12,13 തീയതികളില്‍ ആഘോഷിക്കും. എടക്കഴിയൂര്‍ ചന്ദനക്കുടം കൊടിക്കുത്ത് നേര്‍ച്ചയുടെ വിളംബരം അറിയിച്ച് മുട്ടുംവിളിയും തുടങ്ങി. സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ബീക്കുഞ്ഞി ബീവിയുടെയും ജാറത്തിലെ 153-ാമത് നേര്‍ച്ചയ്ക്ക് ജാറം അങ്കണത്തില്‍ മുട്ടുംവിളിയോടെ തുടക്കമായി.
വി.എ. മൊയ്തീന്‍ ഉസ്താദിന്റെ നേതൃത്വത്തിലുളള സംഘം ഇനി നേര്‍ച്ചയുടെ വിളംബരം അറിയിച്ച് മഹല്ലിലെ വീടുകളും വ്യാപാരസ്ഥാപനങ്ങളും കയറിയിറങ്ങും. ചീനി(കുഴല്‍), മുരശ്(ചെറിയ ചെണ്ട), ഒറ്റ(വലിയ ചെണ്ട) എന്നീ ഉപകരണങ്ങളുമായാണ് സംഘം നേര്‍ച്ചയുടെ വരവറിയിക്കുക. മോയിന്‍കുട്ടി വൈദ്യരുടെ ഇശലുകള്‍ മുതല്‍ പുതിയ മാപ്പിളപ്പാട്ടുകള്‍ വരെയുളള ഗീതങ്ങളുമാണ് മൂന്ന് സംഗീതോപകരണങ്ങളും ഉപയോഗിച്ച് സംഘം അവതരിപ്പിക്കുന്നത്. ഒ.എം. മുഹമ്മദ്, കെ.എം. ഉമ്മര്‍ എന്നിവരും സംഘത്തിലുണ്ട്.
ജാറം അങ്കണത്തില്‍ നടന്ന ചടങ്ങിന് യഹിയ തങ്ങള്‍, എം.കെ. അബൂബക്കര്‍, ഷെബീര്‍ പീടിയേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.