മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കുട്ടികള്‍ക്ക് മുന്‍തൂക്കം നല്‍കി ഖത്തറില്‍ ആദ്യമായി കിഡ് മാള്‍ ഒരുങ്ങുന്നു.ദുബൈ ആസ്ഥാനമായ പാര്‍ക്കോ, ഖത്തറിലെ ഫുഡ്‌വേള്‍ഡ് എന്നീ ഗ്രൂപ്പുകളുടെ സംയുക്ത സംരംഭമായാണ് പാര്‍ക്കോ മാള്‍ എന്നു പേരിട്ടിരിക്കുന്ന ഈ മാളിള്‍ അത്യാധുനിക സംവിധാനങ്ങളോടെ മഅ്മൂറയിലാണ് വരുന്നത് . മൂന്ന് നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ ഷോപ്പിംഗിനും വിനോദത്തിനും വിപുലമായ സൗകര്യമൊരുക്കിയാണ് പാര്‍ക്കോ മാള്‍ ഡിസംബര്‍ രണ്ടാം വാരം ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിക്കുന്നത്.
കുട്ടികള്‍ക്കായി ഒരു പ്രത്യേക മേഖല മാളില്‍ സജ്ജീകരിക്കുന്നുണ്ട്. ടോയ് സ്റ്റോര്‍ , കിഡ്‌സ് വെയര്‍ ഷോപ്പ്, കിഡ്‌സ് ഷൂ ഷോപ്പ്, കിഡ്‌സ് സ്റ്റേഷനറി ഷോപ്പ്, കിഡ്‌സ് ബുക്ക് സ്റ്റോര്‍ , കിഡ്‌സ് സലൂണ്‍ , കിഡ്‌സ് മാജിക് ഷോപ്പ്, കിഡ്‌സ് ഹോബി സ്റ്റോര്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. 600 ചതുരശ്ര മീറ്ററില്‍ സര്‍ക്കസ് ലാന്റുമായി ചേര്‍ന്ന് കളിസ്ഥലവും വ്യത്യസ്ത വിനോദോപാധികളും കുട്ടികള്‍ക്കായി ഒരുക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ സങ്കല്‍പ്പത്തിന് ഊന്നല്‍ നല്‍കുന്ന മാളില്‍ സസ്യങ്ങളടങ്ങിയ തോട്ടവും കൂറ്റന്‍ അക്വേറിയവും സ്ഥാപിക്കും.
മൂന്നാം നിലയില്‍ 300 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ്‌കോര്‍ട്ടുമുണ്ട്. ദോഹ ബാങ്ക്, അല്‍ദാര്‍ എക്‌സ്‌ചേഞ്ച് എന്നിവയുടെ ശാഖകളും മാളിനോടനുബന്ധിച്ച് 350 കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. ഖത്തറില്‍ 10 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഫുഡ്‌വേള്‍ഡിന്റെ അഞ്ചാമത്തെ വ്യാപാര കേന്ദ്രമാണിത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.