പേജുകള്‍‌

2010, ഡിസംബർ 29, ബുധനാഴ്‌ച

നഗരത്തിന്റെ മുഖം അപ്പാടെ മാറ്റുന്ന വികസന പദ്ധതിക്കായി ജനത്തിരക്കേറിയ സ്ട്രീറ്റുകള്‍ ഒഴിപ്പിക്കുന്നു

ദോഹ: മുശൈരിബ് പ്രൊജക്ടിന്റെ ഭാഗമായി കഹ്റുബ സ്ട്രീറ്റിനു പുറമെ അല്‍ അസ്മഖ് സ്ട്രീറ്റും ഇല്ലാതാവുന്നു. ഇവിടുത്തെ കച്ചവട സ്ഥാപനങ്ങള്‍ക്കെല്ലാം ഒഴിഞ്ഞു പോവാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അടുത്ത ഏപ്രില്‍ പകുതിക്ക് മുമ്പായി ഒഴിഞ്ഞു പോവാനാണ് നിര്‍ദേശം. കഹ്റുബ, അബദുല്ല ബിന്‍ ഥാനി സ്ട്രീറ്റുകള്‍ പൂര്‍ണമായും അടച്ച ശേഷമാണ് നഗരത്തിന്റെ മുഖം അപ്പാടെ മാറ്റുന്ന മുശൈരിബ് വികസന പദ്ധതിക്കായി ജനത്തിരക്കേറിയ അസ്മഖ് സ്ട്രീറ്റും ഒഴിപ്പിക്കുന്നത്. ഒഴുഞ്ഞു പോവേണ്ടി വരുന്നതിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നതിനാല്‍ കടക്കാര്‍ ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. പല കടകളിലും നിലവിലെ സ്റ്റോക്ക് വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. 40വര്‍ഷം മുമ്പ് നിലവില്‍വന്ന ദോഹയിലെ ഏറ്റവും വലിയ വ്യവഹാര കേന്ദ്രങ്ങളിലൊന്നായ അസ്്മഖ് സ്ട്രീറ്റ് ഇനി ഓര്‍മയാവും. ഇതിനകം ഉപഭോക്താക്കളുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ കഴിഞ്ഞതിനാല്‍ തങ്ങള്‍ എവിടെപ്പോയാലും ജനങ്ങള്‍ തേടിയെത്തുമെന്ന ശുപാപ്തി വിശ്വാസത്തിലാണ് ചില സ്ഥാപന ഉടമകള്‍. എന്നാല്‍ വലിയൊരു വിഭാഗം കടക്കാരുടെയും ജോലിക്കാരുടെയും ഭാവി ഇപ്പോഴും അവ്യക്തമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.