പാവറട്ടി: അന്നകര ചിറയ്ക്കലില്‍ ആന ഇടഞ്ഞോടി. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ടുള്ള തട്ടേറ്റ് പാപ്പാന്‍ രാമന്‍കുട്ടിക്ക് പരിക്കേറ്റു. അന്നകര ചിറയ്ക്കല്‍ മഹാദേവനെന്ന കൊമ്പനാണ് തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഇടഞ്ഞത്. ഞായറാഴ്ച തോളൂര്‍ വഴിയില്‍ ചേകവന്‍കാവ് ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് ശേഷം ഉടമയുടെ ചിറക്കലുള്ള വീട്ടില്‍ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇടഞ്ഞത്.
തുടര്‍ന്ന് അന്നകര വഴി ഓടിയ ആന വാക കൈപകുളങ്ങര ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോള്‍ പാപ്പാനെ ആക്രമിച്ചു. പരിക്കേറ്റ പാപ്പാനെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നും ഓടിയ ആന വാക സ്‌കൂളിന് സമീപം മാടത്തുംപടിക്കല്‍ പരമേശ്വരന്റെ വീട്ടിലെ കാലിത്തൊഴുത്ത് നശിപ്പിച്ചു.
വാക കാക്കത്തുരുത്തി മണക്കടവിന് സമീപം കേച്ചേരി ആളൂര്‍ പുഴയിലിറങ്ങി നിലയുറപ്പിച്ചു. ഗുരുവായൂരില്‍ നിന്നെത്തിയ പാപ്പാന്മാരുടെ നേതൃത്വത്തില്‍ ആനയെ 12 മണിയോടെ തളച്ചു. പാവറട്ടി, പേരാമംഗലം സ്റ്റേഷനിലെ പോലീസുകാരും സ്ഥലത്തെത്തി. ഒന്നാംപാപ്പാനെ കാണാത്തതിനെത്തുടര്‍ന്നാണ് ആന ഇടഞ്ഞതെന്ന് പറയുന്നു. ആളുകള്‍ പിന്നാലെ കൂടി കല്ലെറിഞ്ഞതിനാല്‍ പ്രകോപിതനായ ആന ഓട്ടം തുടരുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.