കുവൈറ്റ്: തൃശൂ ര്‍അസോസിയേഷന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ അസോസിയേഷന്‍അംഗങ്ങള്‍ഒരുരക്ത ദാന ചടങ്ങ് നടത്തി.കുവൈറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ ഈരക്തദാനചടങ്ങില്‍ പങ്കെടുത്തു.
കുവൈറ്റിലെ ബ്ലഡ്‌ബാങ്കില്‍ രക്തത്തിന്റെ ലഭ്യത കുറവാണെന്ന് കിട്ടിയ അറിയീപ്പിനെ തുടര്‍നാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരത്തിലുള്ള രക്ത ദാന ചടങ്ങ് സംഘടിപ്പിച്ചത്. പ്രവാസികള്‍ക്ക് ജീവിത സാഹചര്യം ഒരുക്കി തന്ന കുവൈറ്റ് സമൂഹത്തിനോടുള്ള നമ്മുടെ കടമ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരം കര്‍ത്തവ്യങ്ങള്‍ എന്ന് ഈ ചടങ്ങിനു നേതൃത്ത്വം കൊടുത്ത അസോസിയേഷന്റെ നേതാക്കള്‍ ഈ അവസരത്തില്‍ അറിയീച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കുവൈറ്റിലെ അസോസിയേഷന്റെ വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നും 50 ഓളം പ്രവര്‍ത്തകരെ എത്തിക്കാനായത്തിന് വെല്‍ഫെയര്‍ കണ്‍വീനര്‍ ശ്രീ അജിത്ത് നന്ദി പറഞ്ഞു. അസോസിയേഷന്റെ ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയേയും,ചിട്ടയായ ശൈലിയിലും അച്ചടക്കത്തോടെയുള്ള അംഗങ്ങളുടെ സേവനങ്ങളെ തദ്ദവസരത്തില്‍ ബ്ലഡ് ബാങ്ക് ജീവനക്കാര്‍ പ്രത്യേകം അഭിനന്ദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.