ദുബയ്: ദുബയില്‍ വൈദ്യുതിയുടേയും വെള്ളത്തിന്റെയും നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ദുബയ് സുപ്രീം കൌണ്‍സില്‍ ഓഫ് എനര്‍ജി തീരുമാനിച്ചു. ജനുവരി മുതലായിരിക്കും വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തിലാവുക. വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ജനറേറ്ററിനും ജലം ശുദ്ധീകരിക്കുന്ന ഡീസലിനേഷന്‍ പ്ളാന്റിനും ഉപയോഗിക്കുന്ന ഇന്ധനത്തിനും വാതകത്തിനും വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. 2008 മാര്‍ച്ചിലാണ് അവസാനമായി ദുബയില്‍ വെള്ളം വൈദ്യുത നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നത്. നിലവില്‍ 6,000 ഗ്യാലണ്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഓരോ ഗ്യാലണും 3 ഫില്‍സുള്ളത് 3.5 ഫില്‍സാക്കി ഉയര്‍ത്തും. 12,000 ഗ്യാലണ്‍ വരെ ഉപയോഗിക്കുന്നവര്‍ക്കുള്ള നിരക്ക് 4 ഫില്‍സില്‍ നിന്ന് 4.6 ഫില്‍സാക്കി ഉയര്‍ത്തിയിട്ടുണ്ട്.
4000 കിലോവാട്ട് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഓരോ കിലോവാട്ടിനും 20 ഫില്‍സില്‍ നിന്ന് 23 ഫില്‍സാക്കി ഉയര്‍ത്തും. 6000 കിലോവാട്ട് ഉപയോഗിക്കുന്നവര്‍ക്ക് 33 ഫില്‍സില്‍ നിന്ന് 38 ഫില്‍സാക്കിയാണ് വര്‍ധിപ്പിച്ചത്. ജനുവരി 1 മുതലായിരിക്കും വര്‍ധിപ്പിച്ച നിരക്ക് ഈടാക്കി തുടങ്ങുക പുതുക്കിയ നിരക്കുകള്‍ ബില്ലില്‍ പ്രത്യേകം സൂചിപ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.