പേജുകള്‍‌

2010, ഡിസംബർ 9, വ്യാഴാഴ്‌ച

കടപ്പുറം - ഒരുമനയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് പുനഃനിര്‍മിക്കുന്നതിന് 31 ലക്ഷം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിനെയും ഒരുമനയൂര്‍ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന വില്യംസ്-പൂന്തിരുത്തി-തൊട്ടാപ്പ് റോഡ് പുനഃനിര്‍മിക്കുന്നതിന് ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ 31 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ അറിയിച്ചു.
ഇതിന്റെ ടെണ്ടര്‍ നോട്ടീസ് ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൊച്ചി മേഖലാ ഓഫീസില്‍നിന്ന് പുറപ്പെടുവിച്ചു. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് സപ്തംബര്‍ 16ന് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തൊട്ടാപ്പ്-വില്യംസ് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് തീരദേശ റോഡുകളുടെ നിര്‍മാണത്തിനുള്ള ഫിഷറീസ് ഫണ്ട് ഉപയോഗിച്ചാണ് പുനഃനിര്‍മാണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.