പേജുകള്‍‌

2010, ഡിസംബർ 26, ഞായറാഴ്‌ച

ലബനീസ് സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് : ഖത്തര്‍ സുപ്രീം ആരോഗ്യ കൗണ്‍സില്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ലബനാനിലെ സെയ്ന്‍ കമ്പനിയുടെ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം ആരോഗ്യ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത അവകാശ വാദങ്ങളുന്നയിച്ച് വിപണിയിലെത്തുന്ന ഈ കമ്പനിയുടെ മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി.
സെയ്ന്‍ ഉല്‍പന്നങ്ങള്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തിട്ടല്ല വിപണനത്തിനെത്തിയതെന്നും,ഈ കമ്പിനിയുടെ എല്ല ഉത്പനങ്ങളും വിപണിയില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കുമെന്നും കൗണ്‍സിലിലെ ഫാര്‍മസി വകുപ്പ് മേധാവി ഡോ. ആയിശ അല്‍അന്‍സാരി പറഞ്ഞു. സ്വകാര്യ മരുന്നുകടകള്‍ക്ക് ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.
കമ്പനിയുടെ വ്യാജ അവകാശവാദങ്ങളിലും പ്രചാരണത്തിലും കുടുങ്ങരുതെന്ന് ആയിശ പൊതുജനങ്ങളോടാവശ്യപ്പെട്ടു.ഈ ഉല്‍പന്നങ്ങളുടെ ഉപയോഗം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. സൗദിയും ഈ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.