പേജുകള്‍‌

2010, ഡിസംബർ 30, വ്യാഴാഴ്‌ച

ഗോകുലത്തിന്റെ ചന്തമായ 'ചന്ദ്രു' ഇനി സന്തോഷിന് സ്വന്തം

ഷെരീഫ്‌ വകേപാടത്
ഗുരുവായൂര് : ദേവസ്വം കാവീട് ഗോകുലത്തില് സന്ദര്ശകര്ക്ക് കൌതുകം തീര്ത്തിരുന്ന 'ചന്ദ്രു'  ഇനി സന്തോഷിന് സ്വന്തം. ഗുരുവായൂര് ദേവസ്വത്തിന്റെ മൂന്നര വയസുള്ള ചന്ദ്രുവെന്ന ആണ് കുതിരയെ 93,000 രൂപയ്ക്കാണ് തൃശൂര് കിഴുപ്പിള്ളിക്കര കാട്ടുതിണ്ടിയില് കെ പി സന്തോഷ് ലേലത്തില് സ്വന്തമാക്കിയത്. ചന്ദ്രുവിനെ പരിചരിക്കാന് കുതിര പരിപാലനത്തില് പരിശീലനം ലഭിച്ചവരെ ലഭിക്കാത്തതിനാലാണ് ദേവസ്വം ലേലം ചെയ്തത്. ഇപ്പോള് അഞ്ചരയടി ഉയരമുള്ള ചന്ദ്രുവിനെ 2007ല് തമിഴ്നാട് തിരുപ്പൂര് സ്വദേശി ശെന്തില് എന്ന ഭക്തനാണ് നട തള്ളിയത്. ഇന്നലെ ദേവസ്വം ഓഫീസില് നടന്ന ലേലത്തില് മറ്റ് ഒമ്പത് കുതിര പ്രേമികള് കൂടി പങ്കെടുത്തു. 50,000രൂപ മുതലാണ് ലേലം തുടങ്ങിയത്. ഇലക്ട്രോണിക്സ് വ്യാപാരിയായ സന്തോഷ് കുതിര സവാരി കമ്പക്കാരനായ മകന് വിഷ്ണുവിന് വേണ്ടിയാണ് ചന്ദ്രുവിനെ ലേലം കൊണ്ടത്. സന്തോഷിന്റെ വീട്ടില് നാലു കുതിരകള് വേറെയുമുണ്ട്. ചന്ദ്രുവിന്റെ പേര് മാറ്റില്ലെന്ന് സന്തോഷ് പറഞ്ഞു. ചന്ദ്രുവിനെ പരിപാലിച്ചിരുന്ന ജീവനക്കാര് സങ്കടത്തോടെ ചന്ദ്രുവിനെ യാത്രയാക്കാനെത്തിയിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.