മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയും സൗദി മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കാസര്ക്കോ ട് ഉദുമ സ്വദേശി ഷമീമിന്റെ (19) മൃതദേഹം ഇന്ന് (ഡിസംമ്പര്‍ 11 ശനി ) അല്ഹകസയിലെ സലഹിയ ഖബര്ഥാറ നില്‍ മറവ് ചെയ്യുതു.
ആഗസ്റ്റ് 18നാണ് മുറയിലെ ഒരു വീട്ടില്‍ ജോലിക്കായി ഷമീം ഖത്തറിലെത്തിയത്. എന്നാല്‍ വീട്ടിലെ ജോലിയില്‍ താല്പാര്യമില്ലെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെട്ട് ഷമീം, തന്നെ ഖത്തറിലെത്തിച്ച മലയാളിയെ സമീപിച്ചു. എന്നാല്‍ വീണ്ടും ഷമീമിനെ അവിടേക്ക് തന്നെ തിരിച്ചയച്ചു. കുറച്ചുദിവസം കഴിഞ്ഞ് പിന്നെയും ഷമീം ജോലിവേണ്ടെന്ന് പറഞ്ഞ് മടങ്ങിവന്നെങ്കിലും ജോലിക്ക് നിന്ന വീട്ടില്‍ തന്നെ എത്തിക്കുകയായിരുന്നു. എന്നാല്‍ ,
സെപ്റ്റമ്പര്‍ തീയതിയോടെ ഷമീമിനെ ദോഹയില്‍ നിന്ന് കാണാതായി. അന്വേഷിച്ചപ്പോള്‍ തന്നോടൊപ്പം സൗദിയിലേക്ക് വന്ന ഷമീം ഇടക്കുവെച്ച് ചാടിപ്പോയെന്നായിരുന്നു വീട്ടുടമയുടെ മറുപടി.
സെപ്റ്റമ്പര്‍ തീയതിയോടെ ഷമീമിനെ ദോഹയില്‍ നിന്ന് കാണാതായി. അന്വേഷിച്ചപ്പോള്‍ തന്നോടൊപ്പം സൗദിയിലേക്ക് വന്ന ഷമീം ഇടക്കുവെച്ച് ചാടിപ്പോയെന്നായിരുന്നു വീട്ടുടമയുടെ മറുപടി.
ഇതേ തുടര്ന്ന് ഷമീമിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഇന്ത്യന്‍ എംബസി വഴി സി.ഐ.ഡിയിലും പരാതി നല്കിുയതിന്റെ അടിസ്ഥാനത്തില്‍ സി.ഐ.ഡി വീട്ടുടമയെ വിളിച്ച് അന്വേഷിപ്പിച്ചപ്പോഴാണ് ഷമീം മരിച്ചെന്നും ഖത്തര്‍ അതിര്ത്തി യില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള അല്‍ വുഫൂബ് ആശുപത്രിയുടെ മോര്ച്ചതറിയില്‍ മൃതദേഹമുണ്ടെന്നും അയാള്‍ പറയുന്നത്. മരിച്ചത് ഷമീം തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ ദോഹയിലുള്ള ഷെമീമിന്റെ നാട്ടുകാരനായ മജീദ് രേഖകളും അടയാളങ്ങളും സൗദിയിലുള്ള സുഹൃത്തിന് കൈമാറി. ഇദ്ദേഹമാണ് മോര്ച്ച റിയിലെത്തി മരിച്ചത് ഷമീം തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തോടൊപ്പം പാസ്‌പോര്ട്ടി ന്റെ പകര്പ്പു മുണ്ടായിരുന്നത്രെ.
സെപ്റ്റമ്പര്‍ 23ന് ഖത്തര്‍ - സൗദി അതിര്ത്തികക്കു സമീപം ഷമീമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സൗദി പോലിസ് പറയുന്നത്. ഇതിനിടെ, വീട്ടുടമയുടെ മൊഴിയില്‍ വൈരുധ്യങ്ങളുള്ളതായും പറയപ്പെടുന്നു.സെപ്റ്റമ്പര്‍ രണ്ടാം തീയ്യതി ഷമീമിന്റെ സ്‌പോണ്സീര്‍ ഷമീമിന്റെ ബന്ധുക്കളെ ബന്ധപ്പെടുകയും ഷെമീം എന്റെ ജോലിയില്‍ നിന്നും ചാടിപോയെന്നന്ന് പറഞ്ഞ് ഷെമീമിന്റെ മൊബൈല്‍ ഫോണ്‍ ഏല്പ്പി്ക്കുകയുണ്ടായി. സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് എഴുതി ഒപ്പിട്ട് നല്കെണമെന്നും വീട്ടുടമ ഷമീമുമായി അടുത്ത് പരിചയമുള്ള ചില മലയാളികളോട് ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍ , ഇവര്‍ ഇതിന് വഴങ്ങിയില്ല. ഇതൊക്കെ സ്പോണ്സളറെ സംശയിക്കാന്‍ ഇടയാക്കിയിരുന്നു.
സംഭവത്തിന്റെ നിജസ്ഥിതി അറിയുവാനും ദുരൂഹത നീക്കുവാനും മൃതദേഹം പോസ്റ്റ്‌മോര്ട്ടം നടത്തി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രവാസികാര്യ വകുപ്പിനും സഊദി, ഖത്തര്‍ എംബസികള്കുംമ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഷമീമിന്റെ പിതാവ് തച്ചങ്ങാട് മുഹമ്മദ് കുഞ്ഞ് പരാതി നല്കിുയിരുന്നു. അതിന്റെ നടപടിയുടെ ഭാഗമായി ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയില്‍ ഒരു മാസം മുമ്പ് പോസ്റ്റുമോര്ട്ടം നടത്തുകയും ചെയ്തു. പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടി ല്‍ മരണകാരണം ജലാംശം ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതാണെന്ന് തെളിയുകയും ചെയ്തു. ഇതോടെ ദുരൂഹതകള്‍ നീങ്ങി.
തങ്ങളുടെ കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്ന മകന്റെ മരണം വിശ്വസിക്കാതെ മകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞതിനാലാണ് മൃതദേഹം മറവ് ചെയ്യുന്നത് നീണ്ടുപോയത്. മൃതദേഹത്തിന്റെ നടപടിക്രമങ്ങള്‍ പൂര്ത്തി യാക്കാന്‍ നാട്ടില്‍ നിന്ന് മാതാപിതാക്കള്‍ അല്ഹപസ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ടി.കെ കുഞ്ഞാലസന്‍ കുട്ടിയുടെ പേരില്‍ അധികാരപത്രം നല്കിഹയിരുന്നു. ഷമീമിന്റെ സ്‌പോണ്സാര്‍ ജാബിര്‍ അലി അല്ജിെഹായ്ഷ് അന്ത്യകര്മ്മരങ്ങളില്‍ പങ്കെടുത്തിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.