കെ എം അക്ബര്‍
ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ കോളനിപ്പടിക്കടുത്ത് പുളിച്ചാറം വീട്ടില്‍ റഷീദിന്റെ മകന്‍ അര്‍ഷാദിന് കടലില്‍ പോയി മല്‍സ്യ ബന്ധനം നടത്താന്‍ യന്ത്രവല്‍കൃത ബോട്ടും ഫൈബര്‍ വഞ്ചിയൊന്നും വേണ്ട. തെര്‍മോകോള്‍ ഷീറ്റുകള്‍ ഘടിപ്പിച്ച പാളിയിലിരുന്ന് മുളവടിയുടെ ഇരുവശങ്ങളിലും സ്റ്റീല്‍ പാത്രം ഘടിപ്പിച്ച് തയ്യാറാക്കിയ പങ്കായം കൊണ്ട് തുഴഞ്ഞാണ് അര്‍ഷാദിന്റെ വ്യത്യസ്ത മല്‍സ്യബന്ധനം. ആലപ്പുഴയില്‍ നിന്നാണ് പ്രത്യേകമായി തയ്യാറാക്കിയ തെര്‍മോക്കോള്‍ പാളികള്‍ കൊണ്ടുവന്നത്. രണ്ടു പേര്‍ക്ക് ഇരുന്ന് മല്‍സ്യം ബന്ധനം നടത്താന്‍ കഴിയുന്ന ഈ തെര്‍മോക്കോള്‍ മല്‍സ്യബന്ധനയാനത്തിലിരുന്ന് അര്‍ഷാദ് കടലിലിറങ്ങുമ്പോള്‍ കഴ്ചക്കാര്‍ക്ക് കൌതുകത്തോടെ നോക്കിനില്‍ക്കും. രാവിലെ ഏഴുമണിയോടെ ആരംഭിക്കുന്ന മല്‍സ്യ ബന്ധനം വൈകുന്നേരത്തോടെ അവസാനിപ്പിച്ച് തെര്‍മോക്കോള്‍ മല്‍സ്യബന്ധനയാനം നിറയെ മല്‍സ്യവുമായായിരിക്കും പത്തൊന്‍പതുകാരന്റെ വരവ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.