മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: വന്‍കിട കമ്പനികള്‍ സൃഷ്ടിച്ച തെറ്റായ സൗന്ദര്യസങ്കല്പത്തിന്റെ കെണിയിലാണ് ഇന്നത്തെ യുവതികളെന്നും സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചും തെറ്റായ സങ്കല്പങ്ങളാണ് അവര്‍ വെച്ചുപുലര്‍ത്തുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന സമിതി അംഗവും വനിതാവിഭാഗം വൈസ് പ്രസിഡന്‍റുമായ ഇ.സി. ആയിഷ അഭിപ്രായപ്പെട്ടു.
ഇത്തരം ധാരണകള്‍ സൃഷ്ടിക്കുന്നതില്‍ ചാനലുകള്‍ക്കും മറ്റു മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു. ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ഗേള്‍സ് ഇസ്‌ലാമിക് അസോസിയേഷന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍ .
പരിപാടിയില്‍ ഡോ. യാസര്‍ സംസാരിച്ചു. ജിഐ.എ. വിദ്യാര്‍ഥിനികള്‍ക്കായി നടത്തിയ ഖുര്‍ആന്‍ പരീക്ഷയില്‍ വിജയികളായ ഫഹീമ, നാജിയ, ഫര്‍സാന എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇ.സി. ആയിഷ വിതരണം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.