മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദീര്‍ഘവീഷണവും പ്രതിബദ്ധതയുമുള്ള നേതാവയിരുന്നു കരുണാകരനെന്നും, അദ്ദേഹത്തിന്റെ വിയോഗം കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്ക് തീരാത്ത നഷ്ടമാണെന്നും പ്രമുഖ വ്യപാരിയും ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെഹ്സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ അഡ്വ സി.കെ മേനോന്‍ പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഗോശ്രീ വികസന അതോറിറ്റി, കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയം തുടങ്ങിയ കേരളത്തിന്റെ സ്വപ്‌നപദ്ധതികള്‍ സാക്ഷാത്കരിക്കപ്പെട്ടത് കരുണാകരന്റെ ശ്രമഫലമായാണ്. എന്റെ വ്യക്തിപരമായ ക്ഷണം സ്വീകരിച്ച് ഗള്‍ഫ് പര്യടനത്തിനിടെ അദ്ദേഹം 2003ല്‍ ദോഹയില്‍ എത്തിയിരുന്നു.
അന്ന് പ്രവാസി സമൂഹം ഐ.സി.ആര്‍ .സി ഗ്രൗണ്ടില്‍ അദ്ദേഹത്തിന് നല്‍കിയ വരവേല്‍പ്പ് ദോഹയില്‍ അടുത്ത കാലത്ത് നടന്ന സ്വീകരണങ്ങളില്‍ ഏറ്റവും വലുതായിരുന്നു. ഇന്‍കാസ് സംഘടിപ്പിച്ച യോഗത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാമായിരുന്ന കരുണാകാരന്‍ പിന്നീട് തൃശൂരില്‍ എന്റെ അയക്കാരനുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.