നൂറു മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: ഗള്‍ഫ് മേഖലയില്‍ ജോലി നഷ്ടപെടുന്ന മലയാളികള്‍ക്കായി നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്്സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി. തൊഴിലാളികള്‍ക്ക് ജോലിക്കുള്ള അവസരങ്ങളെക്കുറിച്ച് അറിയാനും ഇടനിലക്കാര്‍ മുഖേനെ കബളിക്കപെടാതിരിക്കാനുമാണ് പുതിയ പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്. ഗള്‍ഫ് മേഖലയിലെ വിവിധ കമ്പനികളുമായി ജോലി ലഭ്യതയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനും നോര്‍ക്ക തീരുമാനിച്ചു. നോര്‍ക്ക റൂട്ട്്്സിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ പ്രവാസികള്‍ക്കായുള്ള വിവിധ ക്ഷേമപരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പ്രവാസികളോട് പ്രവാസി സുരക്ഷ സ്കീമില്‍ അംഗങ്ങളാകാനും യോഗം അഭ്യര്‍ഥിച്ചു. നോര്‍ക്ക സി.ഇ.ഒ ബാലഭാസ്കര്‍, സെക്രട്ടറി ടി.കെ.മനോജ് കുമാര്‍ ഐ.എ.എസ്, ഡയറക്ടറായ കെ.ടി.ജലീല്‍ എം.എല്‍.എയും യോഗത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.