ചാവക്കാട്: ചാവക്കാട്ടുനിന്നും ഗുരുവായൂരിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ ബസിലെ യാത്രക്കാരിയുടെ ബാഗില്‍ നിന്നും 31900 രൂപ നഷ്ടപ്പെട്ടതായി പരാതി. ഒരുമനയൂര്‍ ആറ്റൂര്‍ വീട്ടില്‍ ജ്യോതി രാജിന്റെ ഭാര്യ മിനിയാണ് (33) പോലീസില്‍ പരാതി നല്‍കിയത്. ചാവക്കാട് എവറഡി ബാറ്ററി ഏജന്‍സിയിലെ ജീവനക്കാരിയാണ് മിനി.
ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്ത കടയിലെ സുഹൃത്തും ജീവനക്കാരിയുമായ യുവതിയുടെ സ്വര്‍ണമാല പണയം വച്ച് കിട്ടിയ പണമാണ് നഷ്ടപ്പെട്ടതെന്ന് മിനി പറഞ്ഞു. ചാവക്കാട് സൌത്ത് ഇന്ത്യന്‍ ബാങ്കിലാണ് പണയം വച്ചത്. ബാഗില്‍ വേറെ പണമുണ്ടായിരുന്നെങ്കിലും അത് നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. മമ്മിയൂരില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. ഗുരുവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.