ചാവക്കാട്: ദേശീയപാത 17ല്‍ തിരുവത്ര കോട്ടപ്പുറത്ത് റോഡ് മറികടക്കുന്ന വിദ്യാര്‍ഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് ഒരു പിഞ്ചുകുഞ്ഞും വിദ്യാര്‍ഥിനിയുമടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.
ഓട്ടോറിക്ഷ ഡ്രൈവര്‍ എടക്കഴിയൂര്‍ പീടിയേക്കല്‍ റഫീക്ക് (28), ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന ഭാര്യ സൌദ, ഒന്നര വയസുള്ള മകന്‍ ഫഹിം, ചാവക്കാട് രാജ സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിയായ തിരുവത്ര ചിങ്ങനാത്ത് സലാമിന്റെ മകള്‍ ഫാത്തിമ (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരെയും മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫഹീമിന്റെ പരിക്ക് സാരമായതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എടക്കഴിയൂരില്‍ നിന്നും ചാവക്കാട്ടേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലൂടെ ഫാത്തിമ റോഡ് മറികടക്കുന്നതിനിടെ നിര്‍ത്താന്‍ ശ്രമിച്ച ഓട്ടോ നിയന്ത്രണം വിട്ട് ചോഴീരകത്ത് മുഹമ്മദിന്റെ വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.