പേജുകള്‍‌

2010, ഡിസംബർ 28, ചൊവ്വാഴ്ച

ഒരുമനയൂര്‍ മദ്യപിച്ചെത്തിയ യുവാവ് വീടിനു തീവെച്ചു

ചാവക്കാട്: മദ്യപിച്ചെത്തിയ യുവാവ് സ്വന്തം വീടിനു തീവെച്ചു. സഹോദരന്റെ വീട് കത്തിക്കാനുള്ള ശ്രമം വീട്ടുകാര്‍ തടഞ്ഞു. ഒരുമനയൂര്‍ വില്യംസില്‍ പേളവീട്ടില്‍ കര്‍ണനാണ് വീടിന് തീവെച്ചത്. തിങ്കളാഴ്ച വൈകീട്ട് 4നായിരുന്നു സംഭവം.

ഭാര്യയും കുട്ടികളും സ്ഥലത്തില്ലായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു. തറവാട്ടു വീട്ടിലായിരുന്നു കര്‍ണന്‍ താമസിച്ചിരുന്നത്. സഹോദരന്‍ പുഷ്‌കരന്‍ സമീപത്തെ വീട്ടിലാണ് താമസിക്കുന്നത്. പുഷ്‌കരന്റെ വീടിനും തീവെക്കാന്‍ കര്‍ണന്‍ ശ്രമിച്ചെങ്കിലും ഭാര്യ രേഖയും മറ്റും ചേര്‍ന്ന് തടഞ്ഞു. ഇതിനിടെ കയ്യിലുണ്ടായിരുന്ന കത്തുന്ന ഓല വീടിന് മുകളിലേക്ക് എറിഞ്ഞു. എന്നാല്‍ തീപടര്‍ന്നു പിടിക്കുന്നതിന് മുമ്പ് കെടുത്താനായി. തീവെച്ച ശേഷം ഓടിപോയ കര്‍ണനെ പോലീസ് അന്വേഷിക്കുന്നു. സഹോദരങ്ങള്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ ഇളയച്ഛന്‍ കുമാരനുമായി അടിപിടിയില്‍ കുമാരന് പരുക്കേറ്റ് ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ കഴിയുകയാണ്. വസ്ത്രങ്ങളും ഫര്‍ണീച്ചറുകളും വീട്ടിലെ മുഴുവന്‍ സാധനസാമഗ്രികളും കത്തിനശിച്ചു. അമ്പതിനായിരം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.