ഗുരുവായൂര്‍: പൂക്കോട്, തൈക്കാട് പഞ്ചായത്തുകള്‍ ഗുരുവായൂര്‍ നഗരസഭയില്‍ ലയിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഓഫിസുകള്‍ ഇപ്പോഴും പഴയ പേരില്‍ തന്നെ. നഗരസഭ സോണല്‍ ഓഫിസുകളായിട്ടാണു പഴയ പഞ്ചായത്ത് ഓഫിസുകള്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇതുവരെയായി പഞ്ചായത്ത് ഓഫിസിന്റെ പേര് മാറ്റിയിട്ടില്ല.
പൂക്കോട് പഞ്ചായത്ത് ഓഫിസിലും തൈക്കാട് പഞ്ചായത്ത് ഓഫിസിലും ഗുരുവായൂര്‍ നഗരസഭയായതിന്റെ സൂചനകള്‍ നോട്ടീസ് ബോര്‍ഡില്‍ പോലുമില്ല.ഈ ഓഫിസുകളില്‍ പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അടുത്ത മാര്‍ച്ച് 31 വരെ ഇതു തുടരും. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നു മുതല്‍ നഗരസഭ ഉദ്യോഗസ്ഥര്‍ ഇവിടെ ചുമതലയേല്‍ക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.