പേജുകള്‍‌

2014, ജനുവരി 9, വ്യാഴാഴ്‌ച

അര്‍ജ്ജുനനായി നമിതാജയന്‍

ഗുരുവായൂര്‍ : രൌദ്രത നിറഞ്ഞ കണ്ണുകളോടെ അര്‍ജ്ജുനനായി കലോത്സവവേദിയില്‍ നമിതാജയന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, ആസ്വാദകസദസ്സ് അക്ഷരാര്‍ദ്ദത്തില്‍ അന്തംവിട്ടുപോയി. അരങ്ങത്ത് പച്ചയായി എത്തിയെങ്കിലും, ഇന്ദ്രനോട് അനുഗ്രഹം ചോദിക്കുമ്പോള്‍ രൌദ്രഭാവം താനെ താഴ്ന്നിറങ്ങിയതും ഏറെ ശ്രദ്ധേയമായി. കളികഴിഞ്ഞ് വേദിവിട്ടിറങ്ങുമ്പോള്‍, അരങ്ങുതകര്‍ത്തു എന്നുതന്നെയായിരുന്നു കഥകളി ആസ്വാദകരുടെ ഭാഷ്യം.
വേദിയില്‍ നിന്നുമിറങ്ങിയ നമിതയോട് ചുവന്ന കണ്ണുകള്‍നോക്കി കഥകളി ആസ്വാദകര്‍ ചോദിച്ചു, " രൌദ്രത ഇറങ്ങിയില്ലേ.'' ചുവന്ന കണ്ണുകള്‍ക്ക് ഭാവമാറ്റംവന്നത് വിധിനിര്‍ണ്ണയം വന്നപ്പോള്‍. പിന്നെ ആനന്ദമായിരുന്നു. സമ്മാനം നിലിര്‍ത്താനായല്ലോ. കാലകേയവധത്തിലെ അര്‍ജ്ജുനനാണ് നമിതയുടെ ഇഷ്ടകഥാപാത്രം. കലാനിലയം ഗോപിയാശാന്റെ ശിക്ഷണത്തിലാണ് നമിത കഥകളി അഭ്യസിക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.