പേജുകള്‍‌

2014, ജനുവരി 6, തിങ്കളാഴ്‌ച

സദ്യയുണ്ണാന്‍ വന്‍ തിരക്ക്

കെ എം അക് ബര്‍  
ഗുരുവായൂര്‍: കലോത്സവ നഗരിയില്‍ സദ്യയുണ്ണാന്‍ വന്‍ തിരക്ക്. നീണ്ട നേരം  ക്യൂവില്‍ നിന്നായിരുന്നു മത്സരാര്‍ത്ഥികള്‍ക്കും കലോത്സവത്തിനെത്തിയവര്‍ക്കും ഭക്ഷണം കഴിക്കാനായത്. 12-മണിയോടെ ആരംഭിച്ച സദ്യ വിളമ്പല്‍  മൂന്നുമണിയായിട്ടും തുടര്‍ന്നു. തിരക്ക് കുറക്കാന്‍ ബൊഫെ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും,


ഭക്ഷണം കഴിക്കാനെത്തിയവരുടെ തിരക്കിന്‌ കുറവുണ്ടായിരുന്നില്ല. സദ്യ വട്ടത്തില്‍ ഗോതമ്പുപായസമായിരുന്നു താരം. കൂട്ടുകറി, അച്ചാര്‍, തോരന്‍, രസം എന്നിവയായിരുന്നു, സദ്യയുടെ മറ്റുവിഭവങ്ങള്‍. പേരോളം തന്നെ പ്രശസ്തിയുള്ള ഗുരുവായൂര്‍ പപ്പടവും ഇലയില്‍ ഒന്നാം സ്ഥാനക്കാരായി. വൈകീട്ട് ചായയും, ബജിയും ല്‍കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.