കെ എം അക് ബര്‍
ഗുരുവായൂര്‍ : തായമ്പകയില്‍ തൃക്കൂര്‍ ശ്രീഹരി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് കൊട്ടി തിമര്‍ത്തു തന്നെയായിരുന്നു. പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയായ ശ്രീഹരി പതികാലത്തില്‍ തുടങ്ങി ഇരിതിടയില്‍ പ്രയോഗിച്ചിറങ്ങി ആസ്വാദകര്‍ക്ക് 'പലഹരി' തന്നെ പകര്‍ന്നായിരുന്നു, വേദി വിട്ടറങ്ങിയത്.
പൂക്കാട്ടിരി ദിവാകര പൊതുവാളില്‍ നിന്നും ശിക്ഷണം തുടങ്ങി ശുകപുരം ദിലീപിന്റെ ശിക്ഷണത്തില്‍ ചെണ്ട അഭ്യസിച്ചുവരികയാണ് തൃക്കൂര്‍ ശ്രീഹരി. തായമ്പക മത്സരം കഴിഞ്ഞതിനു ശേഷം വിധികര്‍ത്താക്കളുടെ ബോധവത്ക്കരണമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കും, ആസ്വാദകര്‍ക്കും കലയുടെ അറിവ് പകര്‍ന്ന് നല്‍കാന്‍ ഇടയായ മറ്റൊരു സവിശേഷത.
"റിയാലിറ്റി ഷോ'' യിലെ വിധികര്‍ത്താക്കളുടെ പ്രകടനം പോലെയായി മാറിയോയെന്ന് ആസ്വാദകര്‍ക്കിടയിലെ ചിലര്‍ക്കെങ്കിലും അഭിപ്രായമുണ്ടായെങ്കിലും, ഏറെ പേരും വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. കൂറ്, പതികാലം, ചെമ്പട, താളം എന്നിവയുടെ സവിശേഷതയും, തെറ്റിപോയ ഭാഗങ്ങളും പ്രത്യേകം പറഞ്ഞ് പ്രോത്സാഹനം പകര്‍ന്ന് കൊടുത്തായിരുന്നു ഫലപ്രഖ്യാപനം .
പലരും പ്രൊഫഷണല്‍ ആര്‍ട്ടിസ്റുകളെ പോലെയായിരുന്നു കാണപ്പെട്ടത് എന്നും പ്രോത്സാഹ വാചകത്തില്‍ കൂട്ടിചേര്‍ത്തപ്പോള്‍, ഗ്രേഡ് ലഭിക്കാത്ത മത്സരാര്‍ത്ഥികള്‍ക്കും പോലും അത് ആവേശം നല്‍കുന്നതായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.