കെ എം അക് ബര്‍
ഗുരുവായൂര്‍: റവന്യൂ ജില്ലാ കലോത്സവത്തിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് തിരിതെളിയും. ഉച്ചയ്ക്കു രണ്ടിന് പതാക ഉയര്‍ത്തും. സാംസ്കാരിക ഘോഷയാത്ര വൈകീട്ട് മൂന്നിന് ഇന്ദിരാഗാന്ധി ടൌണ്‍ഹാളില്‍ിന്ന് ആരംഭിച്ച് പ്രൈവറ്റ് ബസ് സ്റാന്‍ഡ് വഴി പടിഞ്ഞാറേ നടയിലൂടെ ശ്രീകൃഷ്ണ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വൈകീട്ടു നാലിനു സമാപിക്കും. ഘോഷയാത്രയില്‍ 3000ഓളം പേര്‍ പങ്കെടുക്കും.
വിദ്യാര്‍ഥികളുടെ പഞ്ചവാദ്യങ്ങള്‍, കലാരൂപങ്ങള്‍, ഫ്ളോട്ടുകള്‍ എന്നിവ ഘോഷയാത്രയില്‍ അണിനിരക്കും. തുടര്‍ന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്യും. കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഗുരുവായൂര്‍ ശ്രീകൃഷ്ണ, എല്‍.എഫ് സി.ജി.എച്ച്.എസ്.എസ് മമ്മിയൂര്‍, എ.യു.പി.എസ് ഗുരുവായൂര്‍, ജി.യു.പി.എസ് ഗുരുവായൂര്‍, ഇന്ദിരാഗാന്ധി ടൌണ്‍ഹാള്‍, മുിസിപ്പല്‍ ലൈബ്രറി ഹാള്‍ തുടങ്ങിയ വേദികളിലടക്കം 31 വേദികളിലാണ് മത്സരങ്ങള്‍. 12 ഉപജില്ലകളില്‍ിന്നായി 6990 പേര്‍ കലോത്സവത്തില്‍ പങ്കെടുക്കും.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഇനങ്ങളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 89 ഇനങ്ങളും യു.പി വിഭാഗത്തില്‍ 33 ഇനങ്ങളും ഉള്‍പ്പടെയാണ് പൊതുമത്സരം. അറബിക് മേളയില്‍ 32 ഇനങ്ങളും സംസ്കൃതമേളയില്‍ 38 മത്സരങ്ങളുമുണ്ടാകും. ഇതുവരെ 155 അപ്പീലുകള്‍ ലഭിച്ചിട്ടുണ്ട്. ആറിനു രാവിലെ ഒമ്പതു മുതല്‍ മത്സരങ്ങള്‍ തുടങ്ങും.
കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലിസിനു പുറമെ 500ഓളം വോളന്റിയേഴ്സിന്റെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പതിനു നടക്കുന്ന സമാപസമ്മേളം പി കെ ബിജു എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ സമ്മാനവിതരണം നടത്തും. കെ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.