പേജുകള്‍‌

2014, ജനുവരി 5, ഞായറാഴ്‌ച

സെന്റ് ആന്റണീസ് പള്ളി ആക്രമണം: ചാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

 പഴുവില്‍: സെന്റ് ആന്റണീസ് പള്ളി ആക്രമിച്ച കേസില്‍ മുഖ്യപ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയായിരിക്കും ഹര്‍ത്താലെന്ന് ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ ജോസ് പോള്‍ അറിയിച്ചു.


പഞ്ചായത്ത് പരിധിയിലെ കടകള്‍ തുറക്കില്ല. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ പള്ളിക്കുനേരെ ആക്രമണം നടത്തിയ കേസില്‍ മുഖ്യപ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധ പ്രകടനവും സര്‍വകക്ഷി യോഗവും നടന്നിരുന്നു. പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് പോലിസ് പറയുന്നുണ്ടെങ്കിലും അന്വേണം ഊര്‍ജിതമാക്കുകയോ പ്രതികളെ പിടികൂടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുള്ളത്. സംഭവത്തിലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് പി സി ചാക്കോ എം.പി, എം.എല്‍.എ മാരായ ഗീതാ ഗോപി, വി എസ് സുനില്‍കുമാര്‍ എന്നിവരെല്ലാം ആവശ്യപ്പെട്ടിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.