ഗുരുവായൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വിജയികളെ മുന്‍കൂറായി നിശ്ചയിക്കുന്ന വിധത്തില്‍ വിധികര്‍ത്താക്കളെ നിശ്ചയിച്ചുവെന്ന പരാതിയില്‍ ഇന്റലിജന്‍സ് വിഭാഗം ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിവൈ.എസ്.പി ടി കെ സുബ്രഹ്മണ്യന്‍, സി.ഐ മാരായ ആര്‍ സന്തോഷ്, ഇ ബാലന്‍ എന്നിവരാണ് പരിശോധയ്ക്കെത്തിയത്.
ന്രിത്ത മത്സരങ്ങളുടെ വിധിനിര്‍ണയ പാനലിനെ തെരഞ്ഞെടുക്കാന്‍ ചുമതലയുള്ള കമ്മിറ്റിയുടെ കണ്‍വീര്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കോഴ വാങ്ങിയെന്നാരോപിച്ച് ലോകായുക്ത, മുഖ്യമന്ത്രി, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാത്തിലാണ് അന്വേഷണം. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പ്രേത്യക സ്ക്വാഡ് നിരീക്ഷണം നടത്തും.
പ്രധാന സംഘാടകരുടെയും വിധികര്‍ത്താക്കളുടെയും മൊബൈല്‍ ഫോണ്‍കോളുകളും സന്ദേശങ്ങളും പോലിസ് നിരീക്ഷിക്കും. കൂടാതെ കലോത്സവവുമായി ബന്ധപ്പെട്ടതും സംഘാടകരുടെയും വിധികര്‍ത്താക്കളുടെയും ഇന്റര്‍നെറ്റ് സേവങ്ങളും സൈബര്‍സെല് നിരീക്ഷിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.